'പിണറായി കേരളം കണ്ട ഏറ്റവും വലിയ വഞ്ചകൻ, മുഖ്യമന്ത്രിയായത് വി.എസിനെ വഞ്ചിച്ച്': പി വി അൻവർ

Last Updated:

മലപ്പുറം ജില്ലയെ മുഴുവനായും പിണറായി വഞ്ചിച്ചെന്ന് പി വി അൻവർ ആരോപിച്ചു

പിവി അൻവർ
പിവി അൻവർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പി.വി അൻവർ. വി. എസ് അച്ഛ്യുദാനന്ദനെ വഞ്ചിച്ചാണ് പിണറായി ആദ്യം മുഖ്യമന്ത്രി ആയതെന്നാണ് പി.വി അൻവർ വിമർശിച്ചത്. മലപ്പുറം ജില്ലയെ മുഴുവനായും പിണറായി വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ പിണറായി അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയാണെന്നാണ് പി.വി അൻവറിന്റെ വാദം.
അധികാരത്തിലെത്തിയതിന് പിന്നാലെ അന്ന് നൽകിയ വാ​ഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളും കേരളത്തിലെ മതേതരവാദികളും ഒന്നും ആലോചിക്കാതെയായിരുന്നു പിണറായിക്ക് പിന്തുണ നൽകിയത്. മുനമ്പത്തെ മനുഷ്യരെയും പിണറായി വഞ്ചിച്ചെന്നും അൻവർ പറഞ്ഞു.
ചതിയുടെ പരിണിതഫലമാണ് ഉപതിരഞ്ഞെടുപ്പെന്ന് നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷനിലെത്തിയ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മപുപടിയായിട്ടാണ് അൻവർ വാർത്താസമ്മേളനം നടത്തിയത്. വഞ്ചകനായ മുഖ്യമന്ത്രിയ്ക്കും സർക്കാരിനും തിരിച്ചടി കൊടുക്കാനുള്ള സമയമാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും അൻവർ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായി കേരളം കണ്ട ഏറ്റവും വലിയ വഞ്ചകൻ, മുഖ്യമന്ത്രിയായത് വി.എസിനെ വഞ്ചിച്ച്': പി വി അൻവർ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement