advertisement

തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് പി.വി അൻവർ MLA; മുഖ്യമന്ത്രിക്ക് പരാതി നൽകി

Last Updated:

പൂക്കോട്ടു പാടം റീഗൽ എസ്റ്റേറ്റ് ഉടമ ഉടമ ജയ മുരുകേശ്, ഭർത്താവ് മുരുകേശ് നരേന്ദ്രൻ, കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർക്ക് എതിരെ ആണ് അൻവറിൻറെ പരാതി

തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ഉണ്ടെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകി. പൂക്കോട്ടു പാടം റീഗൽ എസ്റ്റേറ്റ് ഉടമ ഉടമ ജയ മുരുകേശ്, ഭർത്താവ് മുരുകേശ് നരേന്ദ്രൻ, കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർക്ക് എതിരെ ആണ് അൻവറിൻറെ പരാതി. തന്നെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി കണ്ണൂരിൽ നിന്ന് ഗുണ്ടകളെ കൊണ്ടുവന്നു എന്ന് ആണ് പരാതി.
TRENDING:യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ്; 706 പേർക്ക് സമ്പർക്കത്തിലൂടെ രോഗം[NEWS]സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി [NEWS]
പരാതിയുടെ വിശദാംശങ്ങൾ ഇങ്ങനെ ആണ്. പൂക്കോട്ടുപാടം റീഗൽ എസ്റ്റേറ്റ് പ്രശ്നത്തിൽ ഒരു ഓഹരി ഉടമയുടെ പരാതിപ്രകാരം നിയമപരമായി ഇടപെട്ടത് മുതൽ ആണ് പ്രശ്നങ്ങൾ തുടങ്ങിയത്. ജയ മുരുകേഷും ഭർത്താവ് മുരുകേശും ആര്യാടൻ ഷൗക്കത്തും പലവിധത്തിൽ തനിക്ക് എതിരെ ആക്ഷേപങ്ങൾ ഉയർത്തുകയും വ്യാജ പരാതികൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കണ്ണൂരിൽ നിന്നും കൊടും കുറ്റവാളികൾ ആയ ഗുണ്ടകളെ എസ്റ്റേറ്റിൽ കൊണ്ട് വന്ന് താമസിപ്പിച്ചു.
advertisement
ധനരാജ്‌ വധക്കേസിലെ പ്രതിയായ വിപിൻ അടക്കമുള്ളവർ ആണ് എസ്റ്റേറ്റിൽ ഉണ്ടായിരുന്നത്. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ കരുതൽ തടങ്കലിൽ വെക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. എസ്റ്റേറ്റ് മേഖലയിൽ സംഘർഷം ഉണ്ടായാൽ ജനപ്രതിനിധി എന്ന നിലയിൽ താൻ അവിടെ സന്ദർശിക്കാൻ എത്തുമ്പോൾ ആക്രമിക്കാൻ ആയിരുന്നു പദ്ധതി എന്ന് അൻവർ പരാതിയിൽ പറയുന്നു.
advertisement
ജയ മുരുകേഷ്, ഭർത്താവ് മുരുകേഷ്‌ നരേന്ദ്രൻ, ആര്യാടൻ ഷൗക്കത്ത്, മാധ്യമ പ്രവർത്തകൻ എംപി വിനോദ്, ഷാജഹാൻ പായിമ്പാടം, മൂർഖൻ ഷറഫുദ്ദീൻ എന്ന കുഞ്ഞു എന്നിവർ ആണ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയതെന്നും അൻവർ ആരോപിച്ചു. ക്രൈം ബ്രാഞ്ച് ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്ന് ആണ് അൻവർ പരാതിയിൽ ആവശ്യപ്പെടുന്നത്. ആര്യാടൻ ഷൗക്കത്ത് അടക്കം ഉളളവർ അൻവറിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് പി.വി അൻവർ MLA; മുഖ്യമന്ത്രിക്ക് പരാതി നൽകി
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement