ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ കാൽമുട്ട് വേദന; രാഹുൽ ഗാന്ധിക്ക് കോട്ടക്കൽ ആര്യ വൈദ്യശാലയിൽ ചികിത്സ
- Published by:Naseeba TC
- news18-malayalam
Last Updated:
വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധിയും കോട്ടക്കൽ എത്തും എന്നാണ് സൂചന
മലപ്പുറം: രാഹുൽ ഗാന്ധി ആയുർവേദ ചികിത്സകൾക്കായി കോട്ടക്കൽ എത്തി. കോട്ടക്കൽ ആര്യ വൈദ്യശാലയിലാണ് ഇനിയുള്ള 10 ദിവസം അദ്ദേഹം ഉണ്ടാവുക. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധിക്ക് കാൽ മുട്ടു വേദന അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആണ് വിശദമായ ചികിത്സകൾക്ക് വേണ്ടി അദ്ദേഹം കോട്ടക്കൽ ആര്യ വൈദ്യശാലയിൽ എത്തിയത്.
Also Read- മഅദനി അൻവാർശ്ശേരിയിലെത്തി; വരവേറ്റത് വൻ ജനാവലി
കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി എം വാരിയരുടെ നേതൃത്വത്തിൽ ഉള്ള വിദഗ്ദ ഡോക്ടർമാരുടെ സംഘം ആണ് രാഹുലിനെ പരിശോധിച്ചു ചികിത്സ നിശ്ചയിക്കുന്നത്. കെ.സി. വേണുഗോപാലും രാഹുലിന് ഒപ്പം ഉണ്ട്. വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധിയും കോട്ടക്കൽ എത്തും എന്ന് ആണ് സൂചന.
Also Read- ഉമ്മൻ ചാണ്ടി ഇനി ജനഹൃദയങ്ങളിൽ; അന്ത്യയാത്രയും ജനസമുദ്രത്തിനൊപ്പം
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്നലെയാണ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തിയത്. ചടങ്ങുകൾക്ക് ശേഷം ഇന്ന് കോട്ടക്കലിൽ എത്തി. രാഹുലിന്റെ ചികിത്സയ്ക്കായി ആര്യവൈദ്യശാലയിൽ എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയായതായാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottakkal,Malappuram,Kerala
First Published :
July 21, 2023 7:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ കാൽമുട്ട് വേദന; രാഹുൽ ഗാന്ധിക്ക് കോട്ടക്കൽ ആര്യ വൈദ്യശാലയിൽ ചികിത്സ