'ഗാന്ധിയൻമാരുടെ സ്മൃതി മണ്ഡപം രാഹുൽ ഗാന്ധി സന്ദർശിക്കാത്തത് അനാദരവ്': കെ സുരേന്ദ്രൻ
- Published by:Anuraj GR
- news18-malayalam
Last Updated:
കെ ഇ മാമ്മനേയും ഗോപിനാഥൻ നായരേയും മാത്രമല്ല കേരളത്തെയാകെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: ഗാന്ധിയൻമാരുടെ സ്മൃതി മണ്ഡപത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്താത്തത് അവരോടുള്ള അനാദരവ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ക്രിമിനൽ കേസിൽ പെട്ടവരോട് സംസാരിക്കാൻ രാഹുൽ ഗാന്ധിക്ക് സമയമുണ്ട്. സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് എത്താതിരുന്ന രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കെ ഇ മാമ്മനേയും ഗോപിനാഥൻ നായരേയും മാത്രമല്ല കേരളത്തെയാകെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇതിന് മാപ്പ് പറഞ്ഞ് പ്രായശ്ചിത്തം ചെയ്യാൻ കോൺഗ്രസ് തയ്യാറാകണം. അവിടെ പോയി പ്രായശ്ചിത്തം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലുള്ളവർക്ക് ഇവിടെ ജോലിയില്ല. പട്ടിണിയോട് പൊരുതാൻ മുദ്രാവാക്യം വിളിച്ചല്ല പ്രവർത്തിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നത്.
advertisement
കോർ കമ്മിറ്റിയിൽ മോദി അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. എന്തു വാർത്തയും നൽകാമെന്ന അവസ്ഥയാണ്. ഭാവനക്കനുസരിച്ച് മാധ്യമങ്ങൾ വാർത്ത കൊടുകുന്നു. എല്ലായിടത്തും ചുമതലക്കാരെ മാറ്റിയിട്ടുണ്ട്. അത് പാർട്ടിയിലെ സ്വഭാവിക നടപടിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2022 1:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗാന്ധിയൻമാരുടെ സ്മൃതി മണ്ഡപം രാഹുൽ ഗാന്ധി സന്ദർശിക്കാത്തത് അനാദരവ്': കെ സുരേന്ദ്രൻ