തിരുവനന്തപുരം: കോവിഡിനെതിരെ ഒരമിച്ച് പോരാടേണ്ട കാലത്ത് രാഷ്ട്രീയവിമര്‍ശനങ്ങളല്ല മറിച്ച് സര്‍ക്കാരിന് പിന്തുണയാണ് നല്‍കേണ്ടതെന്ന വി ഡി സതീശന്റെ നിലപാട് രാഹുല്‍ ഗാന്ധിയ മാതൃകയാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിവസവും മൂന്ന് നേരം മരുന്ന് കഴിക്കുന്നതുപോലെ നരേന്ദ്ര മോദിയെ വിമര്‍ശിക്കുക എന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചിരിക്കുന്നതെന്ന് മുരളീധരന് പറഞ്ഞു.
എങ്ങനെയാണോ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പിണറായി വിജയനെ പിന്തുണയ്ക്കുന്നത് അതുപോലെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമടങ്ങുന്ന പ്രതിപക്ഷം നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തില്‍ മാത്രം പരസ്പര സഹായ സംഘം എന്നതാണ് നിലപാടെങ്കില്‍ അത് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും മുരളീധരന് പറഞ്ഞു.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപംകേരളനിയമസഭയില് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്, എല്ലാവിധ ആശംസകളും നേരുന്നു.
കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട കാലത്ത് രാഷ്ട്രീയവിമര്‍ശനങ്ങളല്ല മറിച്ച് സര്‍ക്കാരിന് ക്രിയാത്മകമായ പിന്തുണയാണ് പ്രതിപക്ഷം നല്കണ്ടത് എന്ന വി.ഡി സതീശന്റെ നിലപാട് അദ്ദേഹത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്കും മാതൃകയാക്കാവുന്നതാണ്.
ദിവസം മൂന്ന് നേരം, മരുന്ന് കഴിക്കുന്നത് പോലെ, നരേന്ദ്ര മോദിയേ വിമര്‍ശ്ശിക്കുക എന്ന നിലപാടാണ് ഈ മഹാമാരിയുടെ കാലത്ത് സതീശന്റെ നേതാവ് സ്വീകരിച്ചിരുക്കുന്നത്.
138 കോടി ജനങ്ങളുള്ള ഈ രാജ്യം, ഒറ്റക്കെട്ടായി കോവിഡിനെതിരെ പോരാടുമ്പോള്‍, കേവല രാഷ്ട്രീയ ലാഭത്തിനായി മഹാമാരിയെ ഉപയോഗിക്കുന്ന നിലപാട് തെറ്റാണ് എന്ന് രാഹുല്‍ ഗാന്ധിയെയും സതീശന് ബോധ്യപ്പെടുത്തണം.
എങ്ങനെയാണോ സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പിണറായി വിജയനെ പിന്തുണക്കുന്നത്, അതുപോലെ രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയുമടങ്ങുന്ന പ്രതിപക്ഷം നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണക്കട്ടെ. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നില്ക്കട്ടെ.
അതല്ല, കേരളത്തില്‍ മാത്രം പരസ്പര സഹായസംഘം എന്നതാണ് നിലപാടെങ്കില്‍ അതും കോണ്‍ഗ്രസ് വ്യക്തമാക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.