രാഹുൽ ലൈംഗിക വൈകൃതക്കാരൻ, ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല ചെയ്തിരിക്കുന്നത്; മുഖ്യമന്ത്രി

Last Updated:

സാധാരണ​ഗതിയിൽ ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോൾ പാർട്ടിയിൽ നിന്നും മാറ്റിനിർത്തേണ്ടതാണെന്ന് പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ മാങ്കൂട്ടത്തിൽ
മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ മാങ്കൂട്ടത്തിൽ
എറണാകുളം: രാഹുല്‍ മാങ്കൂട്ടം ലൈംഗിക വൈകൃതക്കാരനെന്ന് മുഖ്യമന്ത്രി. ഒരു പൊതുപ്രവർത്തകന് ചേർന്ന കാര്യമല്ല രാഹുൽ ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
'രാഹുലിന്റെ കാര്യത്തിൽ സമൂഹം നല്ല നിലയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നത് എന്തുകൊണ്ടാണ്? ഏതെല്ലാം രീതിയിലെ വിവരങ്ങളാണ് പുറത്ത് വന്നത്. എത്ര ഭീവത്സമായ കാര്യങ്ങളാണ് നടന്നത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വൈകൃതങ്ങളാണ് നടന്നത്. അതൊരു കൃത്യമായ ലൈം​ഗിക വൈകൃതക്കാരന്റെ സ്വഭാവമാണ്.'- മുഖ്യമന്ത്രി പറഞ്ഞു
'ഇതൊരു പൊതുപ്രവർത്തകന് ചേർന്നതാണോ? അത്തരമൊരു പൊതുപ്രവർത്തകനെ സാധാരണ​ഗതിയിൽ ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോൾ പാർട്ടിയിൽ നിന്നും മാറ്റിനിർത്തേണ്ടതാണ്. ആദ്യം വന്ന ആരോപണങ്ങളല്ല ഇത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേതൃത്വം അറിഞ്ഞുവെന്നല്ലേ, പറയുന്നത്.'- പിണറായി വിജയൻ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ ലൈംഗിക വൈകൃതക്കാരൻ, ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല ചെയ്തിരിക്കുന്നത്; മുഖ്യമന്ത്രി
Next Article
advertisement
ഇരട്ടപ്പദവി ആരോപണത്തിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ
ഇരട്ടപ്പദവി ആരോപണത്തിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ
  • സർക്കാർ നിയമിച്ചതാണെന്നും ഉചിതമായ തീരുമാനം സർക്കാർ എടുക്കുമെന്നും കെ. ജയകുമാർ.

  • ഇരട്ട പദവി പരാതിയിൽ തനിക്ക് കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

  • ദേവസ്വം ബോർഡ് പ്രസിഡന്റായി ശമ്പളം കൈപ്പറ്റുന്നില്ലെന്നും താത്കാലിക ചുമതലയാണെന്നും കെ. ജയകുമാർ.

View All
advertisement