'ഹൂ കെയെഴ്‌സ്? പരാതി ഉണ്ടെങ്കിൽ നിയമപരമായി നേരിടൂ;' ആരോപണങ്ങളിൽ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ
- Published by:ASHLI
- news18-malayalam
Last Updated:
പലരുടെയും പേര് പറഞ്ഞ് പ്രചരിപ്പിച്ചത് കൊണ്ട് കാര്യമില്ല. താനോ പാലക്കാട് നിയോജക മണ്ഡലത്തിലെ നിവാസികളോ കാര്യങ്ങളിൽ ആശങ്കപ്പെടുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിഷേധിച്ചു. തനിക്കെതിരെ ഉയർന്ന മറ്റ് ആരോപണങ്ങൾ പോലെയാണ് ഇതും എന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് ആരോപണങ്ങളിൽ പ്രശ്നമുണ്ടെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ നിയമപരമായി നേരിടാനും വെല്ലുവിളിച്ചു.
വ്യാജ തിരിച്ചറിയൽ കാർഡ്, വയനാട് ഫണ്ട് വിവാദം, ഇപ്പോൾ മറ്റൊരു ആരോപണം എന്ന നിലക്ക് ഇത് തുടരും. പലരുടെയും പേര് പറഞ്ഞ് പ്രചരിപ്പിച്ചത് കൊണ്ട് കാര്യമില്ല. താനോ പാലക്കാട് നിയോജക മണ്ഡലത്തിലെ നിവാസികളോ കേരളത്തിലെ ജനങ്ങളോ ഇത്തരം കാര്യങ്ങളിൽ ആശങ്കപ്പെടുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് പറഞ്ഞു.
രാഹുലിന്റെ വാക്കുകൾ
''ഇതെല്ലാം ആർക്കെതിരെയും പറയാൻ പറ്റുന്ന കാര്യങ്ങളാണ്. നമ്മൾ എന്തിനാ അതിനെല്ലാം പ്രാധാന്യം നൽകുന്നത്? നിയമവിരുദ്ധമായി അവർക്ക് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിൽ അവർ നിയമപരമായി മുന്നോട്ടു പോകട്ടെ. അതല്ലേ അതിന്റെ മാന്യത. അല്ലാതെ ഓരോ മാസം ഓരോ കാര്യങ്ങളെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ്. വയനാട് കഴിഞ്ഞോ? അതിനു പുറകെയുള്ള വ്യാജ തിരിച്ചറിയൽ കാർഡ് കഴിഞ്ഞോ? നമ്മളോ പാലക്കാട് ജനങ്ങളോ ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല. ഹു കെയെഴ്സ്? നിങ്ങളും ഇതിന് പ്രാധാന്യം നൽകാൻ പാടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം '' രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
July 28, 2025 9:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹൂ കെയെഴ്‌സ്? പരാതി ഉണ്ടെങ്കിൽ നിയമപരമായി നേരിടൂ;' ആരോപണങ്ങളിൽ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ