മലബാറുകാർക്ക് ഒരു സന്തോഷവാർത്ത; ബംഗളുരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോടേക്ക്

Last Updated:

ട്രെയിൻ കോഴിക്കോടേക്ക് നീട്ടുമ്പോഴുള്ള സമയക്രമവും റെയിൽവേ പുറത്തുവിട്ടു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മംഗളുരു: മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് പച്ചക്കൊടി കാട്ടി റെയിൽവേ. ബാംഗ്ളൂർ-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യം റെയിൽവേ ബോർഡ് അംഗീകരിച്ചു. റെയിൽവേ ഔദ്യോഗിക പത്രകുറിപ്പിൽ ഇക്കാര്യം അറിയിച്ചു. എം കെ രാഘവൻ എം.പിയും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ട്രെയിൻ കോഴിക്കോടേക്ക് നീട്ടുമ്പോഴുള്ള സമയക്രമവും റെയിൽവേ പുറത്തുവിട്ടു. എല്ലാ ദിവസവും രാത്രി 9.35ന് ബംഗളുരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിരെ 10.55ന് കണ്ണൂരിലും ഉച്ചയ്ക്ക് 12.40ന് കോഴിക്കോടും എത്തിച്ചേരും.
മടക്കയാത്ര കോഴിക്കോട് നിന്ന് വൈകിട്ട് 3.30ഓടെ ആയിരിക്കും. അഞ്ച് മണിയോടെ കണ്ണൂരിൽ എത്തുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ ആറ് മണിയോടെ ബംഗളുരുവിൽ എത്തിച്ചേരും.
ട്രെയിനിന് കണ്ണൂരിനും കോഴിക്കോടിനും ഇടയിൽ തലശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ട്രെയിൻ എന്ന് മുതലാണ് കോഴിക്കോടേക്ക് സർവീസ് നീട്ടുന്നതെന്ന് റെയിൽവേ അറിയിച്ചിട്ടില്ല. സൌകര്യപ്രദമായ ഏറ്റവും അടുത്ത ദിവസം മുതൽ ട്രെയിൻ കോഴിക്കോടേക്ക് സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
advertisement
മലബാറിൽനിന്ന് ബംഗളുരുവിലേക്കുള്ള യാത്രക്കാരുടെ ഏറെ കാലത്തെ ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. മലബാറിൽനിന്ന് ബംഗളുരുവിലേക്ക് ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരുണ്ട്. എന്നാൽ ട്രെയിൻ സർവീസുകൾ വളരെ കുറവാണ്. യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത് കെഎസ്ആർടിസി ഉൾപ്പടെയുള്ള ബസ് സർവീസുകളെയാണ്. എന്നാൽ ട്രെയിനെ അപേക്ഷിച്ച് വളരെ ഉയർന്ന യാത്രാനിരക്കാണ് ബസുകളിലേത്. അതുകൊണ്ടുതന്നെ പുതിയ ട്രെയിൻ സർവീസ് നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലബാറുകാർക്ക് ഒരു സന്തോഷവാർത്ത; ബംഗളുരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോടേക്ക്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement