'ജീവനക്കാരുടെ ശമ്പളവും പെൻഷനും ഉറപ്പാക്കി മാത്രമേ സംസ്ഥാനത്തിന് കേന്ദ്രം ഫണ്ട് അനുവദിക്കാവൂ': നിർമല സീതാരാമന് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
സർക്കാർ ജീവനക്കാരോട് മനുഷത്വപരമായി പെരുമാറണമെന്നും രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കേന്ദ്രവിഹിതമായി കേരളത്തിന് ലഭ്യമാക്കുന്ന ഫണ്ട് ആദ്യം സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വിതരണം നൽകാൻ വിനിയോഗിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമ്മലാ സീതാരാമന് കത്തെഴുതിയതായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളത്തിൽ പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക ക്രമക്കേടാണ് നടക്കുന്നത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന തുക ആദ്യം പെൻഷനും മൂന്നര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ആർടിസി പെൻഷൻകാർക്ക് പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി. അവരുടെ വിഷമം സർക്കാർ കണക്കിലെടുക്കുന്നില്ല. കേരളത്തിൽ തെറ്റായ സാമ്പത്തിക നയമാണെന്ന് റിസർവ് ബാങ്ക് തന്നെ പറഞ്ഞിട്ടുള്ളതാണ്. സുപ്രീം കോടതിയും അത് ശരിവച്ചതാണ്. സർക്കാർ ജീവനക്കാരോട് മനുഷത്വപരമായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ കാലമായി ധനകാര്യ പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. ചരിത്രത്തിലാദ്യമായി ഈ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിതിയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ദുര്‍ഭരണമാണ് ഈ അവസ്ഥയിലെത്തിച്ചത്. ശമ്പള വിതരണത്തിനു പോലും കടമെടുക്കേണ്ടി വരുന്നത് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുക. രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും ശമ്പളം വൈകുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തേയും പൊതുജനസേവനങ്ങളേയും പ്രതികൂലമായി ബാധിക്കും. ഇതൊഴിവാക്കാന്‍ ശമ്പള വിതരണം ഉറപ്പാക്കി മാത്രമെ സംസ്ഥാനത്തിന് ഫണ്ട് നൽകാവൂ എന്നും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 23, 2024 8:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജീവനക്കാരുടെ ശമ്പളവും പെൻഷനും ഉറപ്പാക്കി മാത്രമേ സംസ്ഥാനത്തിന് കേന്ദ്രം ഫണ്ട് അനുവദിക്കാവൂ': നിർമല സീതാരാമന് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്