'മകൻ തോൽക്കണമെന്ന് പറഞ്ഞപ്പോൾ എ.കെ. ആന്റണിയോടുള്ള ബഹുമാനത്തിന് അൽപം കുറവുണ്ടായി, അനിലിന്റെ ഭാവി BJPയിൽ സുരക്ഷിതം': രാജ്നാഥ് സിങ്

Last Updated:

''എ കെ ആന്റണി നല്ല ഒരു മനുഷ്യനാണ്. അദ്ദേഹത്തോട് ബഹുമാനവും ഉണ്ട്. പക്ഷേ, സ്വന്തം മകൻ തോൽക്കണം എന്ന് അദ്ദേഹം പറഞ്ഞതിലൂടെ ആ ബഹുമാനത്തിന് അല്പം കുറവുണ്ടായി.''

കാഞ്ഞിരപ്പള്ളി (കോട്ടയം): എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ഭാവി ബിജെപിയുടെ കയ്യിൽ സുരക്ഷിതമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പത്തനംതിട്ട മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''എ കെ ആന്റണി നല്ല ഒരു മനുഷ്യനാണ്. അദ്ദേഹത്തോട് ബഹുമാനവും ഉണ്ട്. പക്ഷേ, സ്വന്തം മകൻ തോൽക്കണം എന്ന് അദ്ദേഹം പറഞ്ഞതിലൂടെ ആ ബഹുമാനത്തിന് അല്പം കുറവുണ്ടായി.'' - രാജ്നാഥ് സിങ് പറഞ്ഞു.
പാർട്ടി സമ്മർദങ്ങളെ തുടർന്ന് ആവാം ഇങ്ങനെ പറഞ്ഞതെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എങ്കിലും സ്വന്തം മകന്റെ ഉയർച്ചയ്ക്കൊപ്പം മനസ്സുകൊണ്ട് കൂടെ നിൽക്കുമെന്നു തന്നെയാണു ഞങ്ങളുടെ പ്രതീക്ഷ എന്ന് അദ്ദേഹം പറഞ്ഞു.
''കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പോയിട്ടാണ് ഞാന്‍ വരുന്നത്. അവിടത്തെ ജനങ്ങളില്‍ വലിയ ഉത്സാഹം കാണുന്നുണ്ട്. ബിജെപിക്ക് കേരളത്തില്‍ രണ്ടക്ക സീറ്റുകള്‍ കിട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നാണ് ഇത് തെളിയിക്കുന്നത്''- അദ്ദേഹം അവകാശപ്പെട്ടു.
കോണ്‍ഗ്രസിന്റെ ഭരണകാലം അഴിമതിയുടെ കുത്തൊഴുക്കായിരുന്നുവെന്നും ബി.ജെ.പി സർക്കാരിൽ 10 വര്‍ഷമായിട്ടും അഴിമതിയുണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധി പരാജയ ഭീതികൊണ്ടാണ് കേരളത്തിലേക്ക് വന്നത്. രാഹുലിന് അമേഠിയിൽ മത്സരിക്കാന്‍ ഭീതിയാണ്. ഒരു സംസ്ഥാനത്തും രാഹുല്‍ ഗാന്ധി വിജയിക്കില്ല. കോണ്‍ഗ്രസും എല്‍ഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയും വിഡ്ഢികളാക്കുകയുമാണ്. ഇവിടെ മത്സരിക്കുകയാണെന്ന് അഭിനയിക്കുന്ന ഇരുകൂട്ടരും ഡല്‍ഹില്‍ ഒന്നാണ്.- അദ്ദേഹം പറഞ്ഞു.
advertisement
പിന്തിരിപ്പന്‍ ചിന്താഗതികളുമായിട്ടാണ് കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും പ്രവർത്തനം. കോണ്‍ഗ്രസിന് 19ാം നൂറ്റാണ്ടിലെ ചിന്തയും കമ്മ്യൂണിസ്റ്റുകാരുടെ ചിന്ത കാലഹരണപ്പെട്ടതാണ്. കേരളത്തിലെ സര്‍ക്കാര്‍ അഴിമതി നിറഞ്ഞതാണെന്നും രാജ്നാഥ് സിങ് ആരോപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മകൻ തോൽക്കണമെന്ന് പറഞ്ഞപ്പോൾ എ.കെ. ആന്റണിയോടുള്ള ബഹുമാനത്തിന് അൽപം കുറവുണ്ടായി, അനിലിന്റെ ഭാവി BJPയിൽ സുരക്ഷിതം': രാജ്നാഥ് സിങ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement