• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'കൊലക്കേസ് പ്രതി മരിച്ചപ്പോള്‍ വീരപുരുഷനായി ചിത്രീകരിച്ച മുഖ്യമന്ത്രി സമൂഹത്തിനു നല്‍കിയ സന്ദേശം എന്താണ്?': രമേശ് ചെന്നിത്തല

'കൊലക്കേസ് പ്രതി മരിച്ചപ്പോള്‍ വീരപുരുഷനായി ചിത്രീകരിച്ച മുഖ്യമന്ത്രി സമൂഹത്തിനു നല്‍കിയ സന്ദേശം എന്താണ്?': രമേശ് ചെന്നിത്തല

പിണറായി വിജയന്‍ തന്റെ ശൈലി മാറ്റാതെ കേരളത്തില്‍ ഹിംസാത്മകമായ അന്തരീക്ഷം മാറില്ല. അത് അദ്ദേഹത്തിനു മാറ്റാനും കഴിയില്ല. കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിലനിര്‍ത്തുന്ന അടിസ്ഥാന ഘടകം, തൊഴിലാളി വര്‍ഗ്ഗ സ്നേഹവും, വൈരുദ്ധ്യാത്മക ഭൗതികവാദവും ഒന്നുമല്ല. ഭയം ആണ്. ഭയപ്പെടുത്തി കൂടെ നിര്‍ത്തുക, ഭയപ്പെടുത്തി എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കുക, എതിരാളികളെ ഉന്മൂലനം ചെയ്യുക. സമൂഹത്തിലും, സമൂഹ മാധ്യമങ്ങളിലും പേരുള്ള ഐഡി വഴിയും വ്യാജ പ്രൊഫൈലുകള്‍ വഴിയും സൈബര്‍ ഗുണ്ടകള്‍ നിറഞ്ഞാടുകയാണ്.

ramesh chennithala

ramesh chennithala

 • Last Updated :
 • Share this:
  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമൂഹത്തിലായാലും സാമൂഹ്യ മാധ്യമങ്ങളിലായാലും ഹിംസയുടെ പ്രഭവകേന്ദ്രം പിണറായി വിജയന്‍ ആണെന്ന് ചെന്നിത്തല പറഞ്ഞു. നമുക്ക് ആര്‍ക്കെങ്കിലും അന്‍പത്തി ഒന്ന് വെട്ട് വെട്ടി ഒരു മനുഷ്യനെ കൊന്നിട്ട്, പിറ്റേന്ന് അയാള്‍ കുലംകുത്തിയാണെന്നും അയാള്‍ കൊല്ലപ്പെടേണ്ട ആള്‍ തന്നെ എന്ന മട്ടില്‍ സംസാരിക്കാന്‍ സാധിക്കുമോയെന്നും ചെന്നിത്തല ചോദിച്ചു. ആ കൊലക്കേസിലെ പ്രതി മരിച്ചപ്പോള്‍, സംസ്ഥാന മുഖ്യമന്ത്രിതന്നെ അയാളെ വീര പുരുഷനായി ചിത്രീകരിക്കുന്നു. അത് സമൂഹത്തില്‍ നല്‍കിയ സന്ദേശം എന്താണെന്നും ചെന്നിത്തല ചോദിച്ചു.

  സൈബര്‍ ആക്രമണവിഷയത്തിൽ മുഖ്യമന്ത്രിക്കുള്ള മറുപടിയെന്ന് പറഞ്ഞ് ചെന്നിത്തല  ചോദിച്ച ചോദ്യങ്ങൾ,

  1. ഇന്നലെ മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ ക്ലാസ്സ്, സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ആയിരുന്നു. എനിക്ക് മാത്രമാണോ തോന്നിയത് എന്നറിയില്ല, കേട്ടപ്പോള്‍ ചെകുത്താന്‍ വേദം ഓതുന്ന പോലെ തോന്നി. ഹിംസയുടെ പ്രവാചകന്‍, അഹിംസയെക്കുറിച്ച് വാചാലനാകുന്ന പോലെ ആയിരുന്നു അത്.

  2. സമൂഹത്തിലായാലും, സാമൂഹ്യ മാധ്യമങ്ങളിലായാലും, ഹിംസയുടെ പ്രഭവകേന്ദ്രം, പിണറായി വിജയന്‍ ആണ്.

  3. യഥാ രാജ:, തഥാ പ്രജ, രാജാവ് എങ്ങനെയാണോ, അങ്ങനെ തന്നെയാണ് പ്രജകളും. നമുക്ക് അറിയാം, വീട്ടില്‍, അച്ഛനമ്മമാരെ കണ്ടാണ് മക്കള്‍ പഠിക്കുന്നത്. ഇവിടെ എന്താണ് പിണറായി വിജയന്‍ അണികളെ, പറഞ്ഞും, പ്രവര്‍ത്തിച്ചും പഠിപ്പിച്ചത്?

  You may also like:സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന [NEWS]7000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; വാങ്ങാൻ ഇതാ ചില കാരണങ്ങൾ [NEWS] രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്‌ മേധാവിക്ക് കോവിഡ്; അയോധ്യ ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു [NEWS]

  4. റ്റി പി ചന്ദ്രശേഖരനേയും,  ഷുഹൈബിനെയും കൃപേഷിനേയും, ഷുക്കൂറിനേയും, ശരത് ലാലിനേയും, മനുഷ്യത്വം മരവിക്കുന്ന രീതിയില്‍ അരിഞ്ഞ് വീഴ്ത്തിയപ്പോള്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ആരുടെ കയ്യില്‍ ആയിരുന്നു. പിണറായി വിജയന്റെ കയ്യില്‍.

  5. നമുക്ക് ആര്‍ക്കെങ്കിലും ആലോചിക്കാന്‍ സാധിക്കുന്ന കാര്യമാണോ, ജീവനുള്ള ഒരു മനുഷ്യനെ മഴു ഉപയോഗിച്ച് വെട്ടുക എന്നത്? ഒരു മനുഷ്യ ശരീരത്തില്‍ കത്തി കുത്തി ഇറക്കുക എന്നത്?

  6. നമുക്ക് ആര്‍ക്കെങ്കിലും അന്‍പത്തി ഒന്ന് വെട്ട് വെട്ടി ഒരു മനുഷ്യനെ കൊന്നിട്ട്, പിറ്റേന്ന് അയാള്‍ കുലംകുത്തിയാണെന്നും, അയാള്‍ കൊല്ലപ്പെടേണ്ട ആള്‍ തന്നെ എന്ന മട്ടില്‍ സംസാരിക്കാന്‍ സാധിക്കുമോ?

  7. എന്താണ് അത് കൊലയാളികള്‍ക്ക് നല്‍കുന്ന സന്ദേശം? ആ കൊലക്കേസിലെ പ്രതി മരിച്ചപ്പോള്‍, സംസ്ഥാന മുഖ്യമന്ത്രിതന്നെ അയാളെ വീര പുരുഷനായി ചിത്രീകരിക്കുന്നു. അത് സമൂഹത്തില്‍ നല്‍കിയ സന്ദേശം എന്താണ്? ഹിംസയെ മഹത്വവല്‍കരിക്കുകയല്ലേ പിണറായി വിജയന്‍ ചെയ്തത്? ഷുഹൈബിന്റെയും  ശരത് ലാലിന്റെയും, കൃപേഷിന്റെയും കേസ് സി ബി ഐ ഏറ്റെടുക്കാതിരിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് കോടികള്‍ മുടക്കി അഭിഭാഷകരെ കൊണ്ടു വന്നപ്പോള്‍, എന്ത് സന്ദേശം ആണ്   കൊലയാളികള്‍ക്ക് നല്‍കിയത്? നിങ്ങള്‍ കൊലയാളികളെ സംരക്ഷിക്കാന്‍ ഏത് അറ്റം വരെയും ഈ സര്‍ക്കാര്‍ പോകും എന്നല്ലേ? ധൈര്യമായി മുന്നോട്ട് പൊയ്ക്കൊള്ളൂ, സര്‍ക്കാര്‍ ഒപ്പം ഉണ്ടെന്ന് അല്ലേ, ആ സന്ദേശം?

  8. ഇതേ നടപടി ആണ് സൈബര്‍ ഇടങ്ങളിലും നടക്കുന്നത്. എവിടെ ആണ് ഇതിന്റെ തുടക്കം എന്ന് നോക്കാം. ആരാണ് പൊതു മധ്യത്തില്‍ അധിക്ഷേപകരമായ വാക്കുകള്‍ പ്രചാരപ്പെടുത്തിയത്?

  9. നികൃഷ്ട ജീവി എന്ന് ഒരു വൈദികനെ വിളിച്ചതാരാണ്?
  പരനാറി എന്ന് ഒരു രാഷ്ട്രീയ പ്രതിയോഗിയെ വിളിച്ചതാരാണ്?
  മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞതാര്?

  10. എതിരാളികളെ എന്തും പറയാം എന്ന മാതൃക കാണിച്ചു കൊടുത്തതാരാണ്? എല്ലാം പിണറായി വിജയന്‍ ആണ്. ഈ  മനോഭാവം തന്നെയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് നേരേ നടക്കുന്ന അക്രമങ്ങളുടെ കാര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.

  11. മാധ്യമപ്രവര്‍ത്തകരെ പത്ര സമ്മേളനം വിളിച്ച് മുഖ്യമന്ത്രി അധിക്ഷേപിക്കുന്നു. ശിഷ്യന്മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ അവരെ തെറി വിളിക്കുന്നു. മുഖ്യമന്ത്രിയെ അനുകരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്.

  12. അതുകൊണ്ട് പിണറായി വിജയന്‍ തന്റെ ശൈലി മാറ്റാതെ കേരളത്തില്‍ ഹിംസാത്മകമായ അന്തരീക്ഷം മാറില്ല. അത് അദ്ദേഹത്തിനു മാറ്റാനും കഴിയില്ല. കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിലനിര്‍ത്തുന്ന അടിസ്ഥാന ഘടകം, തൊഴിലാളി വര്‍ഗ്ഗ സ്നേഹവും, വൈരുദ്ധ്യാത്മക ഭൗതികവാദവും ഒന്നുമല്ല. ഭയം ആണ്. ഭയപ്പെടുത്തി കൂടെ നിര്‍ത്തുക, ഭയപ്പെടുത്തി എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കുക, എതിരാളികളെ ഉന്മൂലനം ചെയ്യുക. സമൂഹത്തിലും, സമൂഹ മാധ്യമങ്ങളിലും പേരുള്ള ഐഡി വഴിയും വ്യാജ പ്രൊഫൈലുകള്‍ വഴിയും സൈബര്‍ ഗുണ്ടകള്‍ നിറഞ്ഞാടുകയാണ്.

  14. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മാത്രമല്ല ഇവര്‍ വെട്ടിക്കൊന്ന ടിപി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയെ, പ്രവാസിയായ ആന്തൂരിലെ സാജന്റെ വിധവയെ എത്ര മനുഷ്യത്വമില്ലാത്ത തരത്തിലാണ് സിപിഎം സൈബര്‍ ഗുണ്ടകള്‍ വ്യക്തിഹത്യ ചെയ്തത്? ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ വ്യക്തിജീവിതവും കുടുംബജീവിതവും ശിഥിലമാക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ സിപിഎമ്മിനെതിരായ സൈബര്‍ ആക്രമണങ്ങളെകുറിച്ച് പറഞ്ഞു തിരിച്ചു പറയുകയാണ് ചെയ്യുന്നത്. അവര്‍ ചെയ്യുന്നതു കൊണ്ട് ഞങ്ങളും ചെയ്യുന്നു എന്ന് പറയുന്ന സിപിഎം സെക്രട്ടറിയെയാണ് ഇന്നലെ മുഖ്യമന്ത്രിക്കസേരയില്‍ കണ്ടത്.

  15. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോടും മാധ്യമസ്വാതന്ത്ര്യത്തോടും എന്തൊരു സ്‌നേഹമാണ് സി.പി.എമ്മിന്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വെറുതെ വായിട്ടടിച്ചു കൊണ്ടിരിക്കും. എന്നാല്‍ ഭരണത്തിലേറിയാല്‍ മാധ്യമങ്ങളെ തെറിയഭിഷേകം നടത്തുകയും ചെയ്യും.

  16. മുഖ്യമന്ത്രിയുടെ സദാചാര പ്രസംഗം കേട്ടാല്‍ ആര്‍ക്കും ലജ്ജ തോന്നും. കായംകുളം എം.എല്‍.എ മാധ്യമ പ്രവര്‍ത്തകരെ വിശേഷിപ്പിച്ചത് എന്താണ്? ശരീരം വിറ്റ് നടക്കുന്നവര്‍ എന്നല്ലേ?  ഷാനിമോള്‍ ഉസ്മാനെ തിരഞ്ഞെടുപ്പിനിടയില്‍ പൂതനയെന്ന് വിളിച്ചതാരാണ്?

  17. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ കാര്യം പറഞ്ഞ മുഖ്യമന്ത്രി വേങ്ങര ഉപതിരഞ്ഞടുപ്പിന്റെ കാര്യം മറന്നു പോയോ? ആ വോട്ടെടുപ്പ് ദിവസം രാവിലെ അല്ലേ സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടുന്നു എന്ന മട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ അപവാദ വര്‍ഷം നടത്തിയത്.

  18. ചാരക്കേസിനെക്കുറിച്ചും നമ്പി നാരായണനെക്കുറിച്ചും ഇന്നലെ അദ്ദേഹം പറയുന്നത് കേട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഫലമാണ് ചാരക്കേസ് എന്നാണ് അദ്ദേഹം കണ്ടു പിടിച്ചിരിക്കുന്നത്. എന്നാല്‍ ചാരക്കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് സി.പി.എം മുഖപത്രമായ ദേശാഭിമാനി ആണെന്നാണ് ആ പത്രം തന്നെ അഭിമാനപൂര്‍വ്വം അവകാശപ്പെടുന്നത്. ചാരക്കേസ് റിപ്പോര്‍ട്ടിംഗില്‍ ഏറ്റവും മുന്നില്‍ നിന്നതും ദേശാഭിമാനിയാണ്.  ദേശാഭിമാനി അടക്കമുളള  പത്രങ്ങളെ പഴിക്കുകയും, ഏഷ്യാനെറ്റില്‍  നിന്ന് മാത്രമാണ് നീതി ലഭിച്ചതെന്ന് കൈരളി ചാനലില്‍ നടന്ന ചര്‍ച്ചയില്‍ കഴിഞ്ഞദിവസം നമ്പി നാരയാണന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഈ ഏഷ്യാനെറ്റിനെയാണ് ഇപ്പോള്‍   സി പി എം ബഹഷ്‌കരിച്ചിരിക്കുന്നത്.

  19. രാജാവ് നഗ്‌നനാണെന്ന് വിളിച്ചു പറയുന്ന മാധ്യമപ്രവര്‍ത്തകരെ  അസഭ്യം പറയുന്നതിന് പകരം മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത് സ്വന്തം ഓഫീസ് രാജ്യദ്രോഹികളുടെ താവളം ആക്കാതിരിക്കുകയായിരുന്നു.

  20. സാമൂഹ്യമാധ്യമങ്ങളിലെ ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കേരളം പ്രതീക്ഷിച്ച മറുപടി, സൈബര്‍ ബുള്ളിയിങ് അവസാനിപ്പിക്കാനും അത്തരക്കാര്‍ക്കെതിരെ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങളുമാണ്. പക്ഷേ സിപിഎമ്മുകാരും ഇടത് അനുഭാവികളും സാമൂഹ്യമാധ്യമങ്ങളില്‍ നേരിടുന്ന വിമര്‍ശനങ്ങളുടെ നീണ്ട പട്ടികയാണ് പിണറായി വിജയന്‍ വിവരിച്ചത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു പറയേണ്ട കാര്യങ്ങള്‍ അല്ല. സൈബര്‍ അക്രമണം തടയാനും നിരുല്‍സാഹപ്പെടുത്താനും സ്വീകരിച്ച നടപടികളെക്കുറിച്ചാണ് മുഖ്യമന്ത്രി എണ്ണിയെണ്ണി പറയേണ്ടിയിരുന്നത്.

  മാധ്യമപ്രവര്‍ത്തകര്‍ തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാതിരുന്നാല്‍ നിങ്ങള്‍ ആക്രമക്കപ്പെടുകയില്ലെന്ന ധ്വനിയിലാണ് പിണറായി സംസാരിച്ചു തുടങ്ങിയത്. ഒരേസമയം ധൈര്യപൂര്‍വ്വം ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാനുള്ള ആഹ്വാനവും ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോടുളള താക്കീതുമായിരുന്നു പിണറായി വിജയന്റെ വാക്കുകളില്‍.

  20. സൈബര്‍ ആക്രമണം നടത്തുകയും വ്യക്തിഹത്യ ചെയ്യുന്നവര്‍ക്ക് എതിരെയും ശക്തമായ പോലീസ് നടപടിയുണ്ടാകും എന്ന വാചകങ്ങള്‍ ആണ് കേരളം ഇന്നലെ പ്രതീക്ഷിച്ചത്. അതുണ്ടായില്ല എന്ന് മാത്രമല്ല സിപിഎമ്മിനെതിരായി സൈബര്‍ പ്രചരണം ചൂണ്ടിക്കാട്ടി പ്രതിരോധം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എം എം മണിയുടെയും പിവി അന്‍വറിന്റെയും ഭാഷ കടമെടുത്തു സൈബര്‍ ബുള്ളിയിങ് നടത്തുന്ന സഖാക്കളെ പിണറായി വിജയന്‍ ചെയ്യേണ്ടത്. എന്റെ നിയമസഭാ പ്രസംഗത്തിനൊപ്പം ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ എം.ലിജുവിന്റെ വ്യാജഓഡിയോ പ്രചരിപ്പിച്ച കോടംതുരുത്ത് എല്‍ സി സെക്രട്ടറി ഉദയകുമാറിന് എതിരെ മുഖ്യമന്ത്രിക്ക് ഇന്ന് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ എന്ത് നടപടിയെടുക്കുമെന്ന് കണ്ടറിയണം. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട നൂറോളം ഉദ്യോസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവിനെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുത്തത് നാമമാത്രമായാണ്.

  21. ഇത്തരം സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് എനിക്ക് യു ഡി എഫ് പ്രവര്‍ത്തകരോട് പറയാനുള്ളത്. ഈ അഭ്യര്‍ത്ഥന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും നടത്തണം. അവര്‍ അത് അനുസരിച്ചാല്‍ ഈ പ്രശ്നം ഇവിടെ അവസാനിക്കും. അത്  അദ്ദേഹം അടുത്ത പത്ര സമ്മേളനത്തിലെങ്കിലും പറയുമെന്ന് ഞാന്‍ കരുതുന്നു.
  Published by:Joys Joy
  First published: