സ്പ്രിങ്ക്ളർ: പുതിയ അന്വേഷണ സമിതിയെ വച്ചത് ആദ്യ സമിതിയുടെ കണ്ടെത്തൽ സർക്കാരിന് എതിരായതിനാലെന്ന് രമേശ് ചെന്നിത്തല
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആദ്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണം. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെയെന്നും ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിങ്ക്ളർ ഇടപാടിൽ സർക്കാർ പുതിയ അന്വേഷണ സമിതിയി നിയോഗിച്ചത് അസാധാരണമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തിനായി ആദ്യം നിയോഗിച്ച മാധവന്‍ നമ്പ്യാര്‍ സമിതിയുടെ കണ്ടെത്തൽ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും വാദങ്ങൾക്ക് എതിരാണ്. സർക്കാരിന്റെ മുഖം നഷ്ടപ്പെടുത്തുന്ന ആ റിപ്പോര്‍ട്ട് പുറത്തുവിടാതെ പുതിയൊരു കമ്മിറ്റിയെ നിയോഗിച്ചത് അസാധാരണമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.
സ്പ്രിങ്ക്ളർ ഇടപാടുമായി ബന്ധപ്പെട്ട് അനുകൂലമായ ഒരു റിപ്പോര്‍ട്ട് വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അട്ടിമറിക്കാനാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. ആദ്യ കമ്മിറ്റി പരിഗണിച്ച കാര്യങ്ങള്‍ തന്നെയാണ് പുതിയ കമ്മിറ്റിയും പരിഗണിക്കുന്നത്. ആദ്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണം. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
advertisement
കരാറുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പുമായോ നിയമ വകുപ്പുമായോ ഒരു തരത്തിലും കൂടിയാലോചന നടത്തിയില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഇടപെട്ട പദ്ധതികളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്പ്രിങ്ക്ളർ. പ്രതിപക്ഷ ഇടപെടലിലാണ് കോടികളുടെ ഡാറ്റാ ഇടപാട് പെളിഞ്ഞതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2020 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പ്രിങ്ക്ളർ: പുതിയ അന്വേഷണ സമിതിയെ വച്ചത് ആദ്യ സമിതിയുടെ കണ്ടെത്തൽ സർക്കാരിന് എതിരായതിനാലെന്ന് രമേശ് ചെന്നിത്തല