സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മുഖ്യമന്ത്രിയുടേത് മര്യാദകേടും നാടകവുമെന്ന് രമേശ് ചെന്നിത്തല

Last Updated:

കോവിഡ് പ്രോട്ടോകോൾ ആണ് വിഷയം എങ്കിൽ അവാർഡുകൾ തപാലിൽ അയച്ചു കൊടുക്കാൻ സാഹചര്യം ഉണ്ടായിരുന്നല്ലോ? അവാർഡ് ജേതാക്കൾ വന്ന് മേശപ്പുറത്തെ അവാർഡ് എടുത്തുകൊണ്ടുപോകുന്ന ഈ ബഫെ അവാർഡ് രീതി ഈ മാസം നടന്ന ടെലിവിഷൻ അവാർഡ്ദാനച്ചടങ്ങിൽ ഇല്ലായിരുന്നു.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാര ദാന ചടങ്ങ് പുരസ്കാര ജേതാക്കളെ അപമാനിക്കുന്ന വേദിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ സര്‍ക്കാര്‍ സാംസ്‌കാരിക കേരളത്തെയാകെ വിലകുറച്ചുകാണുകയാണ്. ചലച്ചിത്ര അക്കാദമി അവാര്‍ഡ് സംഘടിപ്പിക്കാന്‍ സാഹചര്യം ഉണ്ടാകുകയും അതു സംഘടിപ്പിക്കുകയും, അതിനുശേഷം പുരസ്‌കാര ജേതാക്കളെ അപമാനിക്കുകയും ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് മര്യാദകേടാണെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
കൊവിഡ് പ്രോട്ടോകോള്‍ ആണ് വിഷയം എങ്കില്‍ അവാര്‍ഡുകള്‍ തപാലില്‍ അയച്ചു കൊടുക്കാന്‍ സാഹചര്യം ഉണ്ടായിരുന്നല്ലോ? അവാര്‍ഡ് ജേതാക്കള്‍ വന്ന് മേശപ്പുറത്തെ അവാര്‍ഡ് എടുത്തുകൊണ്ടുപോകുന്ന ഈ ബഫെ അവാര്‍ഡ് രീതി ഈ മാസം നടന്ന ടെലിവിഷന്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ ഇല്ലായിരുന്നു. സര്‍ക്കാറിന്റെ തന്നെ അനവധി പരിപാടികള്‍ പരിശോധിച്ചു നോക്കിയാല്‍ ഇപ്പോള്‍ കാണിച്ചത് വെറും ഷോ മാത്രമാണെന്ന് മനസിലാകും. ഒരു ഗ്ലൗസും സാനിറ്റൈസറും മാസ്‌ക്കും ഉപയോഗിച്ചാല്‍ തീരാവുന്ന ഒരു പ്രശ്‌നത്തിന് കലാകാരന്മാരെ മുഴുവന്‍ അപമാനിക്കുന്ന നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
advertisement
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ്ദാന ചടങ്ങ് അവാർഡ് ജേതാക്കളെ അപമാനിക്കുന്ന വേദിയാക്കി മാറ്റിയ പിണറായി വിജയന്റെ സർക്കാർ സാംസ്കാരിക കേരളത്തെയാകെ വിലകുറച്ചുകാണുകയാണ്. ചലച്ചിത്ര അക്കാദമി അവാർഡ് സംഘടിപ്പിക്കാൻ സാഹചര്യം ഉണ്ടാകുകയും അതു സംഘടിപ്പിക്കുകയും, അതിനുശേഷം പുരസ്കാര ജേതാക്കളെ അപമാനിക്കുകയും ചെയ്യുന്ന തരത്തിൽ പ്രവർത്തിക്കുന്നത് മര്യാദകേടാണ്.
advertisement
കോവിഡ് പ്രോട്ടോകോൾ ആണ് വിഷയം എങ്കിൽ അവാർഡുകൾ തപാലിൽ അയച്ചു കൊടുക്കാൻ സാഹചര്യം ഉണ്ടായിരുന്നല്ലോ? അവാർഡ് ജേതാക്കൾ വന്ന് മേശപ്പുറത്തെ അവാർഡ് എടുത്തുകൊണ്ടുപോകുന്ന ഈ ബഫെ അവാർഡ് രീതി ഈ മാസം നടന്ന ടെലിവിഷൻ അവാർഡ്ദാനച്ചടങ്ങിൽ ഇല്ലായിരുന്നു. സർക്കാറിന്റെ തന്നെ അനവധി പരിപാടികൾ പരിശോധിച്ചു നോക്കിയാൽ ഇപ്പോൾ കാണിച്ചത് വെറും ഷോ മാത്രമാണെന്ന് മനസിലാകും. ഒരു ഗ്ലൗസും സാനിറ്റൈസറും മാസ്ക്കും ഉപയോഗിച്ചാൽ തീരാവുന്ന ഒരു പ്രശ്നത്തിന് കലാകാരന്മാരെ മുഴുവൻ അപമാനിക്കുന്ന നടപടി ഒഴിവാക്കേണ്ടതായിരുന്നു.
advertisement
പൊതുജനാരോഗ്യ പ്രവർത്തകർക്ക് പകരം പൊലീസിനെ കോവിഡ് പ്രതിരോധം ഏൽപ്പിക്കുക, പ്രവാസികളെയും മറുനാടൻ മലയാളികളെയും അതിർത്തിയിൽ തടയുക, പി ആർ തള്ളുകൾ നടത്തുക തുടങ്ങി പിണറായി വിജയൻ സർക്കാരിൻ്റെ വേഷം കെട്ടലുകളിൽ അവസാനത്തേതാണ് ഇത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മുഖ്യമന്ത്രിയുടേത് മര്യാദകേടും നാടകവുമെന്ന് രമേശ് ചെന്നിത്തല
Next Article
advertisement
Love Horoscope Oct 29 | പ്രണയബന്ധങ്ങളിൽ പുതിയ തുടക്കം കുറിക്കാൻ കഴിയും; പങ്കാളിയോട് വൈകാരിക അടുപ്പം തോന്നും: ഇന്നത്തെ പ്രണയഫലം
പ്രണയബന്ധങ്ങളിൽ പുതിയ തുടക്കം കുറിക്കാൻ കഴിയും; പങ്കാളിയോട് വൈകാരിക അടുപ്പം തോന്നും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് പ്രണയബന്ധത്തിൽ പുതിയ തുടക്കം കുറിക്കാൻ കഴിയും

  • പങ്കാളിയുമായി വൈകാരിക അടുപ്പം അനുഭവപ്പെടും

  • പ്രണയബന്ധം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കണം

View All
advertisement