NSS മന്നം ജയന്തി പൊതുസമ്മേളനത്തിൽ രമേശ് ചെന്നിത്തല ഉദ്ഘാടകനാകും

Last Updated:

നീണ്ട ഇടവേളയ്ക്ക് ശേഷം മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി രമേശ് ചെന്നിത്തലയെ ക്ഷണിച്ചത് വലിയ വാർത്താപ്രാധാനം നേടിയിരുന്നു

News18
News18
കോട്ടയം: പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ജനുവരി 2ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേരത്തെ രമേശ് ചെന്നിത്തലയെ മുഖ്യപ്രഭാഷകനായിട്ടായിരുന്നു പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന അറ്റോണി ജനറൽ വെങ്കിട്ടരമണി അസൗകര്യം അറിയിച്ചതോടെയാണ് പരിപാടിയിൽ മാറ്റം വരുത്തിയതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു. കോട്ടയം എംപി ഫ്രാൻസിസ് ജോർജ് അനുസ്മരണ പ്രഭാഷണം നടത്തും.
നീണ്ട ഇടവേളയ്ക്ക് ശേഷം മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി രമേശ് ചെന്നിത്തലയെ ക്ഷണിച്ചത് വലിയ വാർത്താപ്രാധാനം നേടിയിരുന്നു. 11 വർഷത്തിനുശേഷമാണ് ചെന്നിത്തലയും എൻഎസ്എസും തമ്മിലുള്ള അകൽച്ചക്ക് വിരാമമാകുന്നത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ താക്കോൽ സ്ഥാന പരാമർശം ചെന്നിത്തല തള്ളിപ്പറഞ്ഞതായിരുന്നു അകൽച്ചക്ക് കാരണം.
കഴിഞ്ഞ കുറെ നാളുകളായി എൻഎസ്എസിന്റെ പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. 2013ലായിരുന്നു സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച താക്കോൽ സ്ഥാന വിവാദം. ഉമ്മൻചാണ്ടി സർക്കാരിൽ താക്കോൽ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണമെന്ന ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വിവാദമായത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദ്യം ഇതിന് വഴങ്ങിയിരുന്നില്ല. വിവാദമായതോടെ സുകുമാരൻ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയും തള്ളിപ്പറഞ്ഞു. ഇതാണ് പിന്നീട് എൻഎസ്എസും രമേശും തമ്മിലുള്ള അകൽച്ചക്ക് വഴിതുറന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
NSS മന്നം ജയന്തി പൊതുസമ്മേളനത്തിൽ രമേശ് ചെന്നിത്തല ഉദ്ഘാടകനാകും
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement