advertisement

വേടന്‍ പാവങ്ങളുടെ പ്രതിനിധി; വനംവകുപ്പ് വേട്ടയാടിയെന്ന് എം.വി.ഗോവിന്ദന്‍

Last Updated:

പുലിപ്പല്ലാണെന്ന് അറിയാതെയാണ് ധരിച്ചത് എന്ന് വേടന്‍ പറഞ്ഞുവെന്നും എം വി ​ഗോവിന്ദൻ

News18
News18
വേടന്‍ പാവങ്ങളുടെ പ്രതിനിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വേടനെ വനംവകുപ്പ് വേട്ടയാടിയെന്നും പുലിപ്പല്ലാണെന്ന് അറിയാതെയാണ് ധരിച്ചത് എന്ന് വേടന്‍ പറഞ്ഞു. അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞുവെന്ന് മനോരമ റിപ്പോർട്ട്. ലഹരി ഉപയോഗിക്കരുതെന്ന് പാട്ടില്‍തന്നെ വേടന്‍ പറയാറുണ്ട്‌. തിരുത്തുമെന്ന് വേടന്‍തന്നെ പറഞ്ഞു. വേട്ടയാടലിന്‍റെ കാര്യമുണ്ടായിരുന്നില്ലെന്നും എം.വി.ഗോവിന്ദന്‍.
ALSO READ: 'വേടന്റെ അറസ്റ്റ് ദൗര്‍ഭാഗ്യകരം, ഏറെ പ്രതീക്ഷയുള്ള കലാകാരൻ; കേസിനെ പെരുപ്പിച്ചു കാണിച്ച ഉദ്യോഗസ്ഥരോട് വിശദീകരണം തേടും': വനം മന്ത്രി
അതേസമയം പുലിപ്പല്ല് കൈവശംവെച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ഹിരൺദാസ് മുരളി എന്ന റാപ്പര്‍ വേടന്‍. പുലിപ്പല്ല് കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും അതേസമയം, പുകവലിയും മദ്യപാനവും തെറ്റാണെന്നും തന്നോട് ക്ഷമിക്കണമെന്നും വേടന്‍ പറഞ്ഞു. നല്ലൊരു മനുഷ്യനായി മാറാന്‍ താന്‍ ശ്രമിക്കുമെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേടന്‍ പാവങ്ങളുടെ പ്രതിനിധി; വനംവകുപ്പ് വേട്ടയാടിയെന്ന് എം.വി.ഗോവിന്ദന്‍
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement