കൊച്ചി: പാലാരിവട്ടം പാലം പുതുക്കി പണിയല്‍ ചുമതല ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെ ഉടന്‍ തീരുമാനം അറിയിക്കുമെന്ന് ഇ ശ്രീധരന്. പാലം പൊളിച്ച് പണിയാന്‍ കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്.
ഭാര പരിശോധന നടത്തണമെന്ന ഹൈകോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു സുപ്രിം കോടതി നടപടി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് തന്നെ ഇ ശ്രീധരനെ ഫോണില്‍ ബന്ധപ്പെട്ട് പാലം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഡിഎംആര്‍സി കൊച്ചി ഓഫീസ് പ്രവര്‍ത്തനം ഈ മാസം അവസാനിക്കുന്നത് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി ബുദ്ധിമുട്ടുകള്‍ ശ്രീധരന്മന്ത്രിയെ അറിയിച്ചു.
എന്നാല്‍ ഒരിക്കല്‍ കൂടി ആലോചിക്കാനാണ് മന്ത്രി സുധാകരന് ശ്രീധരനോട് ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ തീരുമാനം ഉടന്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന ഇ ശ്രീധരൻ ന്യൂസ് 18 കേരളയോട് പ്രതികരിച്ചു. പാലത്തിന്റെ ഫൗണ്ടേഷന് പൊളിക്കേണ്ടെന്നും ശ്രീധരന് പറഞ്ഞു. പുതുക്കി പണിയാന്‍ 20 കോടി ചിലവ് വരുമെന്നും ശ്രീധരന് അറിയിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.