Bineesh Kodiyeri | ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങൾ രജിസ്ട്രേഷന്‍ വകുപ്പ് ശേഖരിക്കുന്നു; വിവരങ്ങൾ ഇ.ഡിക്ക് കൈമാറും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ജില്ലാ രജിസ്ട്രേഷന്‍ ഏഫീസ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ രജിസ്ട്രേഷന്‍ ഐജി നേരിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും.
കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയുടെ സ്വത്ത് വിവരങ്ങള്‍ രജിസ്ട്രേഷൻ വകുപ്പ് ശേഖരിക്കുന്നു. നടപടി രജിസ്ട്രേഷന്‍ വകുപ്പ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. ബിനീഷ് കോടിയേരിയുടെ പേരില്‍ സംസ്ഥാനത്തുള്ള മുഴുവന്‍ ഭൂമികളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങളാണ് ശേഖരിക്കുന്നത്. ജില്ലാ രജിസ്ട്രേഷന്‍ ഏഫീസ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ രജിസ്ട്രേഷന്‍ ഐജി നേരിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും.
സ്വത്തു വകകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാനാവശ്യപ്പെട്ട് ബിനീഷിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ് നൽകിയിട്ടുണ്ട്. ബിനീഷിന്റെ വസ്തുവകകൾ മുൻകൂർ അനുമതി ഇല്ലാതെ കൈമാറരുതെന്ന് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനോടും ഇഡി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇഡി നോട്ടിസ് നൽകിയിരിക്കുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഒൻപതിന് ബിനീഷിനെ ഇഡി 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ലഹരിക്കടത്തിന് ബെംഗളുരൂവിൽ എൻസിബിയുടെ പിടിയിലായവർ സ്വർണക്കടത്തിന് ബിനീഷ് വഴി സഹായം നൽകിയിട്ടുണ്ടോയെന്നും ഇ.ഡി ചോദിച്ചറിഞ്ഞു. ലഹരിമരുന്നു കേസിൽ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുള്ള ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ.
advertisement
നേരത്തെ ബിനീഷിന്റെ സ്വത്തുക്കളെക്കുറിച്ചും അതിന്റെ ഉറവിടങ്ങൾ സംബന്ധിച്ചും വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് ഇ.ഡി നോട്ടീസ് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2020 10:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bineesh Kodiyeri | ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങൾ രജിസ്ട്രേഷന്‍ വകുപ്പ് ശേഖരിക്കുന്നു; വിവരങ്ങൾ ഇ.ഡിക്ക് കൈമാറും


