അൽപം ലോക്ക്ഡൗൺ ഇളവ്: ബാങ്കുകൾ അഞ്ച് ദിവസം; ABC കടകൾ എട്ടുമണിവരെ; ശനി, ഞായർ അടച്ചിടൽ തുടരും
- Published by:Naseeba TC
- news18-malayalam
Last Updated:
ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെ ഇടപാടുകാർക്ക് പ്രവേശനം അനുവദിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. എ,ബി,സി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിലെ കടകൾക്ക് രാത്രി എട്ട് മണിവരെ തുറന്ന് പ്രവർത്തിക്കാം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15ന് മുകളിലുള്ള 'ഡി' വിഭാഗത്തിൽ പെട്ട പ്രദേശങ്ങൾക്ക് നിയന്ത്രണം തുടരും.
ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെ ഇടപാടുകാർക്ക് പ്രവേശനം അനുവദിച്ചു. അതേസമയം, ശനി, ഞായർ ദിവസങ്ങളിലെ ലോക്ക്ഡൗൺ തുടരും. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും തുറക്കാം. ടിപിആർ നിശ്ചയിക്കുന്ന മാനദണ്ഡത്തിൽ മാറ്റമില്ല.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇളവുകൾ തീരുമാനിച്ചിരിക്കുന്നത്.
Updating...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 13, 2021 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അൽപം ലോക്ക്ഡൗൺ ഇളവ്: ബാങ്കുകൾ അഞ്ച് ദിവസം; ABC കടകൾ എട്ടുമണിവരെ; ശനി, ഞായർ അടച്ചിടൽ തുടരും


