തൃശൂർ പൂരം കലക്കിയെന്ന ആരോപണത്തിൽ 24നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു: മുഖ്യമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. അതുകൊണ്ടാണ് ഡിവൈഎസ്പിക്കെതിരെ നടപടിയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരിശോധനകള്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. അതുകൊണ്ടാണ് ഡിവൈഎസ്പിക്കെതിരെ നടപടിയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ഈ മാസം 24നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂര്‍ പൂരം കലക്കാന്‍ ചിലര്‍ ഇടപെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. പൂരം കലക്കാൻ ശ്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി നാല് പരാതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരുന്നു. ഇത് പിന്നീട് ഡിജിപിക്ക് കൈമാറി. പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു.
advertisement
തൃശൂര്‍ പൂരം വിവാദത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐയിലെ വി എസ് സുനിൽകുമാർ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 21, 2024 3:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ പൂരം കലക്കിയെന്ന ആരോപണത്തിൽ 24നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു: മുഖ്യമന്ത്രി