നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | കോവിഡ് വ്യാപനം രൂക്ഷം; എറണാകുളം കളക്ടറേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

  COVID 19 | കോവിഡ് വ്യാപനം രൂക്ഷം; എറണാകുളം കളക്ടറേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

  ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമാകും പ്രവേശനം നല്‍കുക. കളക്ടറേറ്റിനകത്തും കോമ്പൗണ്ടിനുള്ളിലും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നതിനെ വിലക്കുകയും ചെയ്തിട്ടുണ്ട്.

  എറണാകുളം കളക്ടറേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

  എറണാകുളം കളക്ടറേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

  • News18
  • Last Updated :
  • Share this:
  കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ എറണാകുളം കളക്ടറേറ്റില്‍ സന്ദര്‍ശകര്‍ക്ക് ഇന്നു മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ കാര്യങ്ങള്‍ക്ക് വരുന്നവരെ മാത്രമേ പ്രവേശിപ്പിക്കകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

  കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം. വിവിധ വകുപ്പുകളിലേക്കുള്ള പരാതികളും അപേക്ഷകളും സ്വീകരിക്കുന്നതിനും പ്രധാന കവാടത്തില്‍ ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ പരാതികള്‍ ഈ ബോക്‌സുകളില്‍ നിക്ഷേപിക്കണം.

  'പദവികൾക്ക് വേണ്ടി നിലപാട് മാറ്റില്ല; ഡിസിസി അധ്യക്ഷ ചുമതലയിൽ നിന്നും ഇത്ര വേഗം മാറ്റുമെന്ന് പ്രതീക്ഷിച്ചില്ല' - ആര്യാടൻ ഷൗക്കത്ത്

  ഓഫീസുകളില്‍ നേരിട്ട് കയറാന്‍ ആരെയും അനുവദിക്കില്ല. ഉദ്യോഗസ്ഥരെ നേരില്‍കണ്ട് പരാതി ബോധിപ്പിക്കണമെങ്കില്‍ സെക്യൂരിറ്റിയെ നേരത്തെ അറിയിക്കണം. ഇവര്‍ ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ച് ഉദ്യോഗസ്ഥനെ എത്തിക്കും.

  COVID 19 | പ്രതിദിനം1.5 ടൺ ഓക്സിജൻ നൽകും; കോവിഡ് രോഗികൾക്ക് ആശ്വാസമാകാൻ ബിപിസിഎൽ

  കളക്ടറേറ്റിലെ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ജോലിക്ക് എത്തുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

  റാസ്പുടിൻ ഡാൻസ് കൊള്ളാമെന്ന് സത്യദീപം; ജാനകിക്കും നവീനും പിന്തുണയുമായി സീറോ മലബാർ സഭ

  ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമാകും പ്രവേശനം നല്‍കുക. കളക്ടറേറ്റിനകത്തും കോമ്പൗണ്ടിനുള്ളിലും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നതിനെ വിലക്കുകയും ചെയ്തിട്ടുണ്ട്.
  Published by:Joys Joy
  First published:
  )}