PK Kunjananthan 'കുഞ്ഞനന്തനോടുള്ള കടപ്പാട് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ബാധ്യത': കെ.കെ.രമ

Last Updated:

'ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ 'കരുതലുള്ളൊരു മനുഷ്യസ്നേഹി'യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു.'

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പി.കെ കുഞ്ഞനന്തൻ നിരപരാധിയാണെന്ന തരത്തിൽ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും പ്രതികരിച്ചതിനെതിരെ കെ.കെ രമ. കൊലയാളിസംഘാംഗവും ഒന്നാം പ്രതിയുമായ എം സി അനൂപും കുഞ്ഞനന്തനും തമ്മിൽ സംസാരിച്ചതിന്റെ വിശദാംശങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് കെ.കെ രമയുടെ  മറുപടി.
TRENDING: 'പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച സഖാവ്'; കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി [NEWS]'ശത്രുക്കൾക്ക് പോലും സ്വീകാര്യനും പ്രിയപ്പെട്ടവനും'; കുഞ്ഞനന്തന്റെ നിര്യാണത്തിൽ കോടിയേരി ബാലകൃഷ്ണൻ [NEWS]പി.കെ. കുഞ്ഞനന്തന് അന്ത്യാഞ്ജലി അർപ്പിച്ച് സിപിഎം നേതാക്കൾ [NEWS]
"കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച്ച കേരളം കാണുകയാണ്. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ 'കരുതലുള്ളൊരു മനുഷ്യസ്നേഹി'യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു. കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി നേതൃത്വത്തിന്‍ന്റെയും ബാധ്യതയാണെന്ന് ടിപി വധത്തിന്‍റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.''- കെ.കെ രമ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
advertisement
"ഏതോ 'കള്ളമൊഴി' കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില്‍ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കില്‍ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം. വിശദവായനയ്ക്ക് നേരമില്ലെങ്കിൽ വിധിന്യായത്തിലെ ഈ ഫോണ്‍വിളിപട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന 'മനുഷ്യസ്നേഹി' സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുൻപ്‌ തന്‍റെ ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട 'കരുതല്‍' എന്താണെന്ന് മനസ്സിലായല്ലോ!!" - കെ.കെ രമ ചോദിക്കുന്നു.
advertisement
പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവെന്നായിരുന്നു കുഞ്ഞനന്തനെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുസ്മരണം. യു.ഡി.എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് കുഞ്ഞനന്തനെന്നും അദ്ദേഹത്തെ കേസില്‍ കുടുക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശേചിച്ചു.
നേതാക്കളുടെ വാക്കുകൾ ഏറ്റു പിടിച്ച അണികള്‍ ആര്‍.എസ്.എസുകാരുടെ കള്ളസാക്ഷി മൊഴിയാണ് കുഞ്ഞനന്തനെ കുടുക്കിയതെന്നും റോഡിലൂടെ നടന്നു പോവുന്നവര്‍ വീട്ടിലെ ഗൂഡാലോചന കേട്ടെന്നുള്ള മൊഴി മാത്രമായിരുന്നു ഏക തെളിവെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കുഞ്ഞനന്തന്‍ മരിച്ച ദിവസം കെ.കെ രമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ടി.പി ചന്ദ്രശേഖരന്‍റെ  ചിത്രത്തിനു താഴെയും സമാനമായ കുറിപ്പുകള്‍ നിരന്നു. കള്ള മൊഴിയാണ് കുഞ്ഞനന്തനെ കുടുക്കിയതെന്ന ഇത്തരം പ്രചാരണങ്ങൾക്കുള്ള മറുപടി കൂടിയാണ് രമയുടെ പോസ്റ്റെന്നാണ് വിലയിരുത്തപ്പെടുന്നത്.
advertisement
പാനൂരിനപ്പുറം പാർട്ടിയുടെ നേതൃപദവികളിൽ എത്തിയില്ലെങ്കിലും നേതാക്കളുടെ വിശ്വസ്തനായിരുന്നു കുഞ്ഞനന്തന്‍. ടി.പി വധക്കേസിലെ ഗൂഢാലോചന ഉന്നത നേതൃത്വത്തിലേക്ക് എത്താതെ പോയത് കുഞ്ഞനന്തന്‍റെ പാര്‍ട്ടിക്കൂറ് കൊണ്ടാണെന്ന  ആരോപണങ്ങള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. കുഞ്ഞനന്തന്‍ പ്രതിസ്ഥാനത്തു വന്നതു മുതൽ തുടങ്ങിയ വിവാദങ്ങള്‍ അദ്ദേഹത്തിന്‍റെ മരണശേഷവും തുടരുകയാണ്.​
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PK Kunjananthan 'കുഞ്ഞനന്തനോടുള്ള കടപ്പാട് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ബാധ്യത': കെ.കെ.രമ
Next Article
advertisement
Horoscope Oct 7 | ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പോസിറ്റിവിറ്റി, ആത്മവിശ്വാസം, ആഴത്തിലുള്ള ബന്ധങ്ങൾ അനുഭവപ്പെടും.

  • ഇടവം രാശിക്കാർക്ക് അസ്വസ്ഥതയും തെറ്റിദ്ധാരണയും നേരിടേണ്ടി വരും, ക്ഷമ കാണിക്കാൻ പഠിക്കേണ്ടതുണ്ട്.

  • മിഥുനം രാശിക്കാർക്ക് വ്യക്തത, ആകർഷണീയത, ശക്തമായ ബന്ധങ്ങൾ അനുഭവപ്പെടും, പുതിയ സൗഹൃദങ്ങൾ കണ്ടെത്തും.

View All
advertisement