advertisement

കോഴിക്കോട് കുന്ദമംഗലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

Last Updated:

താമരശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്

കോഴിക്കോട്: കുന്ദമംഗലം ചൂലാം വയലിൽ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 20 ലധികം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30 നാണ് സംഭവം.
താമരശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വനിതാ പോലീസ് ഉൾപ്പെടെ ഇരുപതിലധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ചൂലാം വയൽ സ്കൂളിന് മുൻപിൽ ഇറക്കത്തിലാണ് അപകടം ഉണ്ടായത്. സ്കൂൾ സമയത്തിന് മുമ്പായതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ മേഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Summary- More than 20 bus passengers were injured in a collision between a bus and a lorry at Kundamangalam Choolam vayal in Kozhikode. The incident happened at 7.30 am today. The Fatimas bus, which was going to Kozhikode from Thamarassery, collided with an oncoming lorry. More than 20 people, including a woman police officer, were injured in the accident. No one was seriously injured.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് കുന്ദമംഗലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement