'ചെക്ക് കേസിലെ അറസ്റ്റ് പ്രതികാര നടപടി'; റോബിന്‍ ഗിരീഷിന് ജാമ്യം
- Published by:Arun krishna
- news18-malayalam
Last Updated:
എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്ന് പുറപ്പെടുവിച്ച വാറന്റിന്റെ കാലാവധി നാളെ അവസാനിക്കും എന്നതിനാലാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു.
ചെക്ക് കേസില്‍ അറസ്റ്റിലായ റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിന് കോടതി ജാമ്യം അനിവദിച്ചു. 11 വർഷം മുമ്പുള്ള ചെക്ക് കേസിൽ ഇന്നാണ് ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. 2012ൽ വാഹനം വാങ്ങുന്നതിനായി നൽകിയ ചെക്ക് മുടങ്ങിയെന്ന കേസിലാണ് നടപടി. 11 വർഷം മുൻപുള്ള കേസിലെ അറസ്റ്റ് പ്രതികാര നടപടി ആണെന്ന് ജാമ്യം കിട്ടിയതിന് പിന്നാലെ ഗിരീഷ് പറഞ്ഞു. അതേ സമയം എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്ന് പുറപ്പെടുവിച്ച വാറന്റിന്റെ കാലാവധി നാളെ അവസാനിക്കും എന്നതിനാലാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു. നേരത്തെ പ്രഖ്യാപിച്ചത് പോലെ പമ്പ സര്‍വീസുമായി മുന്നോട്ട് പോകുമെന്നും ഗിരീഷ് പറഞ്ഞു.
‘ ഒരു ബസുകാരന്റെ അവസ്ഥ മനസ്സിലായല്ലോ. ഈ കേസുമായി ബന്ധപ്പെട്ട് മുൻപ് ഒരു സമൻസോ വാറന്റോ വന്നിട്ടില്ല. ഇത്രയും കാലം ഞാൻ ചെയ്ത പ്രവൃത്തി എവിടെയോ ചെന്ന് കൊള്ളുന്നുണ്ടെന്ന് ഇപ്പോൾ മനസ്സിലായല്ലോ? എല്ലാ രേഖകളും കൃത്യമാക്കി ഒരു വാഹനം റോഡിലേക്ക് ഇറക്കിയപ്പോൾ എനിക്ക് കിട്ടിയ അനുഭവം ഇതാണ്. യാതൊരു രേഖയും ഇല്ലാതെ വാഹനം കാസർകോട്ടുനിന്ന് ഇങ്ങോട്ട് പോന്നിട്ടുണ്ട്. ആ വാഹനത്തിൽ നമ്മുടെ നേതാവ് ഇരിപ്പുമുണ്ട്. ഈ നേതാവിന് അറിയില്ല അദ്ദേഹം പോകുന്ന വാഹനത്തിന് ഇങ്ങനൊരു പ്രശ്നം ഉണ്ടെന്ന്. ആ രീതിയിലേക്ക് കൊണ്ടുപോയത് ഗതാഗത വകുപ്പാണ്. നേതാവിനെ പറഞ്ഞിട്ട് കാര്യമില്ല. ഗതാഗത വകുപ്പാണ് ഉത്തരവാദി’– ഗിരീഷ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 26, 2023 6:33 PM IST