Nipah Virus | കോഴിക്കോട് ചെറുവണ്ണൂരിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

Last Updated:

ചെറുവണ്ണൂരിൽ നിപ സ്ഥിരീകരിച്ചയാൾ ഭാര്യവീട്ടിലും ചില ആശുപത്രികളിലും സന്ദർശനം നടത്തി

നിപ വൈറസ്
നിപ വൈറസ്
കോഴിക്കോട്: ഫറോക്ക് ചെറുവണ്ണൂരിൽ നിപ സ്ഥിരീകരിച്ച 39 വയസുകാരന്‍റെ റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടു. സെപ്റ്റംബര്‍ എട്ടിന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ രാംകോ സിമന്റ് ഗോഡൗണില്‍ ചെലവഴിച്ച ശേഷം ഉച്ചയ്ക്ക് 12.30ന് ചെറുവണ്ണൂര്‍ ജമാഅത് മസ്ജിദിലെത്തി.
മസ്ജിദിൽനിന്ന് ഉച്ചയ്ക്ക് യുകെ ചായക്കടയിലും വൈകീട്ട് 5.30ന് അഴിഞ്ഞിലത്തുള്ള ഭാര്യയുടെ വീട്ടിലേക്കും ഇയാൾ പോയി. ഭാര്യവീട്ടിൽ കുറച്ചുസമയം ചെലവിട്ട ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി.
സെപ്റ്റംബര്‍ ഒമ്പതിന് ചെറുവണ്ണൂരിലെ രാംകോ സിമന്റ് ഗോഡൗണിലെത്തുകയും ഉച്ചയ്ക്ക് ശേഷം ഫറോക്കിലെ ടിപി ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു. അവിടുന്ന് തിരിച്ച്‌ സ്വന്തം വീട്ടിലേക്ക് പോയ ശേഷം വൈകിട്ട് 5.30 മുതല്‍ 6 മണി വരെ ഫറോക്കിലെ ടിപി ആശുപത്രിയിലെത്തി. അവിടുന്ന് തിരിച്ച്‌ വീട്ടിലേക്ക് പോയി. സെപ്റ്റംബര്‍ 10 ന് വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹം.
advertisement
സെപ്റ്റംബര്‍ 11ന് രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12 മണിക്ക് ഇടയില്‍ ഫറോക്കിലെ ടിപി ആശുപത്രിയില്‍ ചെലവഴിച്ച്‌ വീട്ടില്‍ തിരിച്ചെത്തി. അന്നേ ദിവസം രാത്രി 9.20 മുതല്‍ സെപ്റ്റംബര്‍ 14ന് ഉച്ചയ്ക്ക് 12 മണി വരെ ഫറോക്കിലെ ക്രസന്‍റ് ആശുപത്രിയില്‍ ചെലവഴിച്ചു. സെപ്റ്റംബര്‍ 14ന് ഉച്ചയ്ക്ക് 12.30 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതിയ കേസുകളില്ല; ആശ്വാസം
നിപ സാംപിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ട 11 സാംപിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവുരെ പരിശോധനാഫലമാണ് പുറത്തുവന്നത്.
advertisement
ഇതുവരെ ആറു പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2 പേർ മരിച്ചു. മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഇപ്പോള്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah Virus | കോഴിക്കോട് ചെറുവണ്ണൂരിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
Next Article
advertisement
Weekly Predictions October 27 to November 2 | കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാനാകും; ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം : വാരഫലം അറിയാം
കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാനാകും; ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം: വാരഫലം അറിയാം
  • ഈ ആഴ്ച മേടം രാശിക്കാർക്ക് കരിയർ, സാമ്പത്തിക നേട്ടം, കുടുംബസുഖം ലഭിക്കും

  • ഇടവം രാശിക്കാർക്ക് കഠിനാധ്വാനവും ക്ഷമയും ആവശ്യമാണ്

  • മിഥുനം രാശിക്കാർക്ക് കുടുംബത്തിൽ ഭാഗ്യം

View All
advertisement