കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണു മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം; മകന് ദേവസ്വംബോർഡിൽ ജോലി

Last Updated:

ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ഇന്നലെ നടന്നു. 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്

ബിന്ദു (ഇടത്), തകർന്ന കെട്ടിടം
ബിന്ദു (ഇടത്), തകർന്ന കെട്ടിടം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണു മരിച്ച വൈക്കം തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും തുക നൽകുക. ഇതു കൂടാതെ ബിന്ദുവിന്റെ മകൻ‌ നവനീതിന് ജോലി നൽകാനും മന്ത്രിസഭ തീരുമാനിച്ചു. നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് മന്ത്രിസഭാ യോഗം ശുപാർശ ചെയ്തു.
അതേസമയം, ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ഇന്നലെ നടന്നു. 'കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ മകളുടെ ശസ്ത്രക്രിയ ഇന്നലെ നടന്നു. 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം മകന് ജോലി നൽകാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. പ്രിയ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ ചേട്ടനെ ഫോണിൽ വിളിച്ച് സംസാരിച്ചു'- ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
advertisement
ഇതും വായിക്കുക: ആരോ​ഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് കൊല്ലപ്പെട്ട ബിന്ദുവിന്റെ വീട്ടിലെത്തി
സർക്കാർ ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തു തരുന്നുണ്ടെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞു. മകൾ നവമിയുടെ സർജറി പൂർത്തിയായി ഇപ്പോൾ ഐസിയുവിലാണ്. സർക്കാർ എല്ലാം ചെയ്തു തരുന്നുണ്ട്. മറ്റൊന്നിനും പിന്നാലെ പോകാനില്ലെന്നും വിശ്രുതൻ മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈ മൂന്നിനാണ് മെഡിക്കൽ കോളേജിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്. ആദ്യം ആളപായമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പിന്നീട് തന്റെ ഒപ്പം വന്ന അമ്മ ബിന്ദുവിനെ കാണാനില്ലെന്ന മകളുടെ പരാതിയിൽ പരിശോധന നടത്തിയപ്പോഴാണ് ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തുന്നത്. കണ്ടെടുക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നെങ്കിലും അൽപസമയം കഴിഞ്ഞ് ബിന്ദു മരണത്തിന് കീഴടങ്ങുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണു മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം; മകന് ദേവസ്വംബോർഡിൽ ജോലി
Next Article
advertisement
അന്ന് ന്യൂഡൽഹി മുഴുവൻ ഓടിച്ച സുരേഷ് ​ഗോപി ഇന്ന് കേന്ദ്രമന്ത്രി': എല്ലാം ഭാ​ഗ്യമെന്ന് വിജയരാഘവൻ
അന്ന് ന്യൂഡൽഹി മുഴുവൻ ഓടിച്ച സുരേഷ് ​ഗോപി ഇന്ന് കേന്ദ്രമന്ത്രി': എല്ലാം ഭാ​ഗ്യമെന്ന് വിജയരാഘവൻ
  • സുരേഷ് ​ഗോപി ദേശീയ പുരസ്കാരം നേടിയതിൽ വിജയരാഘവൻ സന്തോഷം പ്രകടിപ്പിച്ചു.

  • വിജയരാഘവനും സുരേഷ് ​ഗോപിയും നാല് പതിറ്റാണ്ട് നീണ്ട സൗഹൃദം പങ്കിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  • ന്യൂഡൽഹി സിനിമയിൽ സുരേഷ് ​ഗോപിയുമായി അഭിനയിച്ച അനുഭവങ്ങൾ വിജയരാഘവൻ മനോരമ ന്യൂസിനോട് പങ്കുവച്ചു.

View All
advertisement