advertisement

ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമാക്കി; വ്യാപാര കരാർ അന്തിമമായെന്ന് ട്രംപ്

Last Updated:

കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ പുറത്തുവന്ന ഈ കരാർ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാണ് പകരുന്നത്

Rapid Read
News18
News18
ഡൽഹി:​ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് പരിഹാരമായി ചരിത്രപരമായ പുതിയ വ്യാപാരക്കരാർ ഒപ്പുവെച്ചു. ഫെബ്രുവരി 2 തിങ്കളാഴ്ച വൈകിട്ടോടെയാണ് മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് ഇരുരാജ്യങ്ങളും നിർണ്ണായകമായ ഈ ഉടമ്പടിയിൽ എത്തിയത്. കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ പുറത്തുവന്ന ഈ കരാർ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
പുതിയ കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം ഉയർന്ന ഇറക്കുമതി തീരുവ 18 ശതമാനമായി കുറയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെ തീരുവ 50 ശതമാനം വരെ വർദ്ധിപ്പിച്ചത് ഇന്ത്യൻ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. ഈ പ്രതിസന്ധിക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
കരാർ വാർത്ത പുറത്തുവന്നതോടെ ഗിഫ്റ്റ് നിഫ്റ്റി വൻ കുതിപ്പ് നടത്തുകയും ഓഹരി വിപണിയിൽ വലിയ ഉണർവ് പ്രകടമാവുകയും ചെയ്തു. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലും വിപണിയിലെ വിദേശ നിക്ഷേപത്തിലും ഈ നീക്കം വരും ദിവസങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ജനുവരി മാസത്തിൽ വലിയ തകർച്ച നേരിട്ട നിഫ്റ്റിക്ക് ഈ കരാർ വലിയൊരു ആശ്വാസമാകും.
advertisement
ചൈന തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ താരിഫ് നിരക്ക് നേടിയെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത് വലിയ നേട്ടമാണെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തി. ചുരുക്കത്തിൽ, കയറ്റുമതി കേന്ദ്രീകൃതമായ കമ്പനികൾക്കും ഐടി, ഫാർമ സെക്ടറുകൾക്കും ഈ കരാർ വരുംദിവസങ്ങളിൽ വലിയ നേട്ടമുണ്ടാക്കും.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമാക്കി; വ്യാപാര കരാർ അന്തിമമായെന്ന് ട്രംപ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement