• HOME
 • »
 • NEWS
 • »
 • kerala
 • »
 • എല്‍ഡിഎഫിനെ നേരിടാനുള്ള കെട്ടുറപ്പ് യുഡിഎഫിനില്ല; മുന്നണിമാറ്റം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് ആർ.എസ്.പി

എല്‍ഡിഎഫിനെ നേരിടാനുള്ള കെട്ടുറപ്പ് യുഡിഎഫിനില്ല; മുന്നണിമാറ്റം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് ആർ.എസ്.പി

യുഡിഎഫിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണം.

RSP

RSP

 • Last Updated :
 • Share this:
  കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ഐക്യജനാധിപത്യ മുന്നണിയുടെ സംഘടനാ ദൗർബല്യമാണെന്ന് ആർ.എസ്.പി. മുന്നണിമാറ്റത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മുന്നണി മാറുന്നത് ആലോചനയിലില്ല. രണ്ടാംതവണയും നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തത് ആർഎസ്പി പ്രവര്‍ത്തകരെ നിരാശരാക്കിയെന്നും അസീസ് പറഞ്ഞു.

  തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമാണ്. എല്‍ഡിഎഫിനെ നേരിടാനുള്ള കെട്ടുറപ്പ് യുഡിഎഫിനില്ല. യുഡിഎഫിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണം.

  Also Read 'പ്രചരണത്തിന് ഹെലികോപ്റ്റർ, എങ്ങനെയും MLA ആക്കും' - എന്നീ വാഗ്ദാനങ്ങൾ; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പ്രിയങ്കയ്ക്ക് കടം ലക്ഷങ്ങൾ

  കെപിസിസി പ്രസിഡന്റ് വിഷയം കോണ്‍​ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അവര്‍ തീരുമാനമുണ്ടാക്കട്ടെയെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ സി.പി.എം ബിജെപിയുമായും മതമൗലികവാദികളുമായും സഖ്യമുണ്ടാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

  Also Read ലൈംഗിക പീഡനം, ഗർഭഛിദ്രം; നടിയുടെ പരാതിയിൽ തമിഴനാട് മുൻമന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

  അതേസമയം പാര്‍ട്ടിയില്‍ നിന്ന് അവധി എടുത്തത് വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്നെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. കോൺഗ്രസിൽ ഇപ്പോൾ വന്ന മാറ്റം ചെറുതായി കാണുന്നില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

  ഓഗസ്റ്റ് 9ന് നേതൃത്വനിരയിലുള്ള 500 പേരുടെ സമ്മേളനം കൊല്ലത്ത് നടത്തുമെന്നും അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  കോവിഡ് മരണക്കണക്കില്‍ സംസ്ഥാന സർക്കാർ കൃത്രിമം കാട്ടുന്നു; പോരാട്ടം തുടങ്ങുമെന്ന് കെ.സുധാകരൻ

  തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ സംസ്ഥാന സർക്കാർ കൃത്രിമത്വം കാട്ടുന്നെന്ന ആരോപണവുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി. സംസഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളിൽ സർക്കാർ തിരുത്തലുകൾ വരുത്തുന്നതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് സുധാകരൻ പറഞ്ഞു. കോവിഡ് മരണങ്ങളിൽ നടത്തുന്ന കൃത്രിമം കണ്ടെത്താൻ കെപിസിസി വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

  കോവിഡ് മരണങ്ങൾ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടിയാണ്  മരണങ്ങൾ സർക്കാർ ഒളിപ്പിക്കുന്നത്. ഇതിലൂടെ  കോവിഡ് ബാധിച്ചു രക്ഷിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികൾക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.  കെ.പി.സി.സി നിയോഗിക്കുന്ന വിദഗ്ധ സമിതിയിൽ  ജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ അവസരം നൽകുമെന്നും സുധാകരൻ പറഞ്ഞു.
  Also Read സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കും; നോട്ടീസ് അയച്ച് കസ്റ്റംസ്

  ഐഎൻസി കേരള സംഘടിപ്പിച്ച ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോജി എം.ജോൺ എംഎൽഎ, വി.ടി.ബൽറാം, ഡോ. എസ്.എസ്.ലാൽ, ഡോ. എൻ.എം അരുൺ, ഡോ. പി.സരിൻ എന്നിവർ സംസാരിച്ചു.


  Published by:Aneesh Anirudhan
  First published: