ശബരിലയിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ആര്.എസ്.എസ് നേതാക്കളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൊവ്വാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജേഷിനെതിരെ ആരോഗ്യവകുപ്പ് നടപടി എടുത്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ സന്നിധാനത്ത് പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത രാജേഷ് റിമാന്‍ഡിലാണ്. ആര്.എസ്.എസ് എറണാകുളം ജില്ലാ കാര്യദര്‍ശിയും ശബരിമല കര്‍മസമിതി ജില്ലാ സംയോജകനുമാണ് രാജേഷ്. ആര്.എസ്.എസിന്റെ സേവന സംഘടനയായ സേവാഭാരതിയിലും സജീവമാണ്. ഹര്‍ത്താലിനോടനുബന്ധിച്ച് വഴിതടഞ്ഞതിന് ഇയാള്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസില്‍ കേസുണ്ട്.
തൊടുപുഴ സ്വദേശിയായ രാജേഷ് വര്‍ഷങ്ങളായി പെരുമ്പാവൂരിലാണ് താമസിക്കുന്നത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ചായിരുന്നു സംഘടനാ പ്രവര്‍ത്തനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.