• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചർച്ച നടത്തിയത് ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യപ്രകാരം; വര്‍ഗ്ഗീയ നിലപാട് തുടര്‍ന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല'; RSS

'ചർച്ച നടത്തിയത് ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യപ്രകാരം; വര്‍ഗ്ഗീയ നിലപാട് തുടര്‍ന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല'; RSS

'മലപ്പുറത്ത് വച്ച് ലീഗ് സിറ്റിംഗ് എംഎല്‍എയുമായി അടക്കം ചര്‍ച്ച നടന്നു. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ അംഗീകരിക്കുന്നു. എന്നാൽ വർഗീയ താല്‍പര്യമുണ്ട്' ആർഎസ്എസ്

  • Share this:

    കൊച്ചി: ഡൽഹിയിൽ ചര്‍ച്ച നടത്തിയത് ജമാ അത്തെ ഇസ്ലാമി നേതാക്കളുടെ ആവശ്യപ്രകാരമായിരുന്നെന്ന് ആർഎസ്എസ്. വിശാലമായ രാജ്യ താൽപ്പര്യം മുന്നിൽക്കണ്ട് എല്ലാവരുമായും ചർച്ചകൾക്ക് സന്നദ്ധമാണെന്ന് ആർഎസ്എസ് പറഞ്ഞു.  ആർ എസ് എസ് പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം, പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ എന്നിവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയയാിരുന്നു.

    ഡല്‍ഹിയില്‍ നടന്നത് സംഘടനാപരമായ ചര്‍ച്ചയല്ലെന്നും ബൗദ്ധിക തലത്തിലുള്ള സംവാദമാണ് നടന്നതെന്ന് ആർഎസ്എസ് നേതാക്കള്‍ വ്യക്തമാക്കി. ദേശവിരുദ്ധ നിലപാടുള്ളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ല. ജമാഅത്തെ ഇസ്ലാമി വര്‍ഗ്ഗീയ നിലപാട് തുടര്‍ന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല. മലപ്പുറത്ത് വച്ച് ലീഗ് സിറ്റിംഗ് എംഎല്‍എയുമായി അടക്കം ചര്‍ച്ച നടന്നെന്ന് ആർഎസ്എസ് നേതാക്കള്‍ പറഞ്ഞു.

    Also Read-ആർഎസ്എസുമായി ചർച്ച;’കേന്ദ്രസർക്കാരിനെ നയിക്കുന്ന സംഘടനയുമായി സംസാരിക്കില്ലെന്ന നിലപാട് ബുദ്ധിയല്ലെ’ന്ന് ജമാഅത്തെ ഇസ്‌ലാമി

    ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ അംഗീകരിക്കുന്നു. എന്നാൽ വർഗീയ താല്‍പര്യമുണ്ട്. പക്ഷേ ജമാഅത്തെ ഇസ്ലാമിക്കൊപ്പം ലീഗിനെ നിര്‍ത്താനാകില്ല. ഭാരതം ഹിന്ദു രാഷ്ട്രമാണ്. ഹിന്ദുരാഷ്ട്രമായി നിലനിര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. എം.വി.ഗോവിന്റെ ആര്‍എസ്എസ് വിരുദ്ധ പ്രസംഗം ഭയം മൂലം.

    Also read-‘അത് രഹസ്യമായിരുന്നില്ല’; ആർഎസ്എസുമായി ചർച്ച നടത്തിയെന്ന വാർത്ത ദുരുദ്ദേശപരമെന്ന് ജമാഅത്തെ ഇസ്ലാമി

    കേരളത്തിൽ ആർ.എസ്.എസിൻ്റെ സംഘടനാ ശക്തിയ്ക്ക് അനുസൃതമായ വളർച്ചയും തെരഞ്ഞെടുപ്പു ഫലവും ബി.ജെ.പിയ്ക്കില്ല. ചില ഘടകങ്ങൾ തടസം സൃഷ്ടിയ്ക്കുന്നു. സംഘടിത വോട്ട് ബാങ്കും മുന്നണി സംവിധാനവും തിരിച്ചടിയായെന്നും ആർഎസ്എസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

    Published by:Jayesh Krishnan
    First published: