തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനത്തിൽ പിന്തുണ ഉറപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്. ശബരിമല വിഷയത്തിൽ സർക്കാരിനെ ഏറ്റവും അധികം ആക്രമിച്ച എൻഎസ്എസിനും ആശ്വാസകരമായ സമീപനം സ്വീകരിച്ച എസ്എൻഡിപിക്കും ക്ഷണമുണ്ട്. യോഗക്ഷേമ സഭാ നേതാക്കളെയും ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്.. എന്നാൽ യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇരു സംഘടനകളും അന്തിമ തീരുമാനം എടുത്തിട്ടില്ല.
'കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യമുണ്ട്': ദീപാ നിശാന്ത്
നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സർക്കാർ നിലപാട്. നിലവിലെ സാമുദായിക സംഘടനകളിൽ പലതും കേരള നവോത്ഥാനത്തിന് നിർണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും ക്ഷണിച്ചതെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
''കണകുണ പറയാതെ ദീപാ നിശാന്ത് മാപ്പ് പറയണം''
അതേസമയം എൻഎസ്എസും എസ്എൻഡിപിയും പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുയാണ്. സർക്കാരിന്റെ ക്ഷണം കിട്ടിയെന്നും എന്നാൽ പങ്കെടുക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ന്യൂസ് 18 നോട് വ്യക്തമാക്കിയത്. പങ്കെടുക്കുന്ന കാര്യത്തിൽ ഇന്ന് രാവിലെ മാത്രമെ തീരുമാനമെടുക്കുവെന്നായിരുന്നു എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Nss, Sabarimala sc vedict, Sabarimala temple, Sabarimala Women Entry, Sndp, Supreme court