പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച വൈകിട്ട് വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ഇന്ന് അർദ്ധരാത്രിയാണ് നിരോധാജ്ഞ അവസാനിക്കേണ്ടിയിരുന്നത്. പത്തനംതിട്ട ജില്ലാ കളക്ടറാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ അക്രമസംഭവങ്ങളിൽ നാളിതുവരെ 99 കേസുകൾ രജിസ്റ്റർ ചെയ്തിണ്ടെന്നും, ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ജനങ്ങളുടെയും തീർഥാടകരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായാണ് നിരോധനാജ്ഞ നീട്ടുന്നതെന്ന് കളക്ടറുടെ കുറിപ്പിൽ പറയുന്നു. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.