സന്നിധാനം : ശബരിമലയിൽ ഭക്തജനത്തിരക്ക് കൂടി വരുന്നതായി ദേവസ്വം ബോർഡ്. കോടതി വിധിയും തുടർന്നുണ്ടായ പ്രതിഷേധങ്ങളും പ്രശ്നങ്ങളും അയ്യപ്പഭക്തരുടെ വരവിനെയും ബാധിച്ചുവെങ്കിലും ഇപ്പോൾ തീർഥാടക തിരക്ക് വർധിച്ചു വരികയാണ്.
നാമജപ പ്രതിഷേധവും ബാരിക്കേഡ് ഉയര്‍ത്തിയുള്ള നിയന്ത്രണങ്ങളുമൊക്കെയായി തുടങ്ങിയ മണ്ഡലകാലം ആദ്യ ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും തിരക്ക് ആരംഭിച്ചിരിക്കുന്നത്. തീര്‍ഥാടനകാലം തുടങ്ങിയ ശേഷം കഴിഞ്ഞ രണ്ട് ദിവസമാണ് ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ സന്നിധാനത്തെത്തിയത്.
ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവ് നടവരവിൽ ഉൾപ്പെടെ പ്രതിഫലിച്ചുവെങ്കിലും ഇപ്പോൾ പ്രസാദ വിതരണവും കാണിക്കവരവും വര്‍ധിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. എങ്കിലും കാണിക്കയിടുന്നതിനെപ്പറ്റിയുണ്ടായ കുപ്രചരണം വരുമാനത്തില്‍ ഇടിവ് വരുത്തിയിട്ടുണ്ടെന്നാണ് സൂചന.അപ്പം, അരവണ വിതരണവും കൂടിയിട്ടുണ്ട്.
അതേ സമയം ഇലവുങ്കല്‍ മുതല്‍ സന്നിധനം വരെ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയുടെ കാലാവധിയും ഇന്ന് അവസാനിക്കും...
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.