advertisement

അതിക്രമിച്ചെത്തുന്നവര്‍ക്ക് നെഞ്ചില്‍ ചവിട്ടിയേ പ്രവേശിക്കാനാകൂ: രാഹുല്‍ ഈശ്വര്‍

Last Updated:
കൊച്ചി: സുപ്രീംകോടതി വിധിയനുസരിച്ച് ആചാരങ്ങള്‍ പരിഗണിക്കാതെ സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ അവരെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ തടയുമെന്ന് രാഹുല്‍ ഈശ്വര്‍. അതിക്രമിച്ചു കടക്കാനെത്തുന്നവര്‍ക്ക് നമ്മുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ശബരിമലയില്‍ പ്രവേശിക്കാനാകൂവെന്നും ഹൈന്ദവ ധര്‍മ സംരക്ഷണ നാമജപയാത്രയുടെ സമാപനയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
17 മുതല്‍ 22 വരെ നമുക്ക് 125 മണിക്കൂറാണ് ശബരിമലയെ സംരക്ഷിക്കണ്ടത്. ഈ സമയം നമുക്ക് ശബരിമലയ്ക്കു കാവല്‍ നില്‍ക്കണം. അതിക്രമിച്ചെത്തുന്നവര്‍ നമ്മുടെ നെഞ്ചിലൂടെ ചവിട്ടിക്കടക്കട്ടേയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
സുപ്രീംകോടതി വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഹൈന്ദവ ധര്‍മ സംരക്ഷണ നാമജപയാത്ര സംഘടിപ്പിച്ചത്. എറണാകുളം ശിവക്ഷേത്രത്തിനു മുന്നില്‍ നിന്നും രാവിലെ 11-ന് ആരംഭിച്ച യാത്ര നഗരം ചുറ്റിദര്‍ബാര്‍ ഹാള്‍ മൈതാനത്ത് സമാപിച്ചു.
advertisement
ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് യാത്ര ഉദ്ഘാടനം ചെയ്തതു. എംപിമാരായ സുരേഷ് ഗോപി, കെ.വി. തോമസ്, ഹൈബി ഈഡന്‍ എംഎല്‍എ, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഗായകന്‍ ബിജു നാരായണന്‍, അജയ് തറയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതിക്രമിച്ചെത്തുന്നവര്‍ക്ക് നെഞ്ചില്‍ ചവിട്ടിയേ പ്രവേശിക്കാനാകൂ: രാഹുല്‍ ഈശ്വര്‍
Next Article
advertisement
രണ്ടു ദിവസമായി ഫോൺ തകരാറിലായ മനോവിഷമത്തിൽ നഴ്സിങ് വിദ്യാർത്ഥി ജീവനൊടുക്കി
രണ്ടു ദിവസമായി ഫോൺ തകരാറിലായ മനോവിഷമത്തിൽ നഴ്സിങ് വിദ്യാർത്ഥി ജീവനൊടുക്കി
  • മൊബൈൽ ഫോൺ തകരാറിലായതിനെത്തുടർന്ന് മനോവിഷമത്തിൽ നഴ്‌സിങ് വിദ്യാർത്ഥി ജീവനൊടുക്കി.

  • ഫോൺ നന്നാക്കാൻ സാധിക്കാത്തതും പിതാവിന്റെ ഫോൺ ലഭിക്കാത്തതും യുവാവിന് കടുത്ത വിഷമം ഉണ്ടാക്കി.

  • തിരുവല്ലയിലെ 19 വയസ്സുകാരനായ ആരോൺ അനിൽ ജോസ് ആണ് തൂങ്ങിമരിച്ചത്; പോലീസ് അന്വേഷണം ആരംഭിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement