'ശബരിമല'യിൽ ആദ്യ പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയിൽ; നൽകിയത് എൻ.എസ്.എസ്
Last Updated:
ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ എൻ.എസ്.എസ് പുനഃപരിശോധന ഹർജി ഫയൽ ചെയ്തു. ഭരണഘടന ബെഞ്ചിന്റെ വിധിയിൽ നിയമപരമായി ഗുരുതര പിഴവുകളുണ്ടന്ന് പുനഃപരിശോധന ഹർജിയിൽ എൻ എസ് എസ് ചൂണ്ടിക്കാട്ടി. കേസുമായി ബന്ധമില്ലാത്ത മൂന്നാംകക്ഷിയാണ് ഹർജി ഫയൽ ചെയ്തതെന്നും എൻ എസ് എസ് കുറ്റപ്പെടുത്തുന്നു.
വിധിക്ക് എതിരായ ആദ്യ പുനഃപരിശോധന ഹർജിയാണ് എൻഎസ്എസിന്റേത്. ഭരണഘടന ബെഞ്ചിന്റെ വിധിയിൽ നിയമപരമായി ഗുരുതര പിഴവുകളുണ്ടെന്നും അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന കണ്ടെത്തൽ തെറ്റാണെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതിന് പൗരാണിക തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.
ആചാരാനുഷ്ഠാനഗങ്ങൾക്കുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് വിധി ഭരണഘടനയുടെ 14ാം അനുച്ഛേദ പ്രകാരം ആചാരങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകുമെന്നും എൻ.എസ്.എസ് ചൂണ്ടിക്കാട്ടി. പുനഃപരിശോധന ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാണ് എൻ.എസ്.എസിന്റെ ആവശ്യം.
advertisement
പീപ്പിൾ ഫോർ ധർമ, ശബരിമല ആചാര സംരക്ഷണ ഫോറം എന്നിവർ ഉൾപ്പെടെ വിവിധ സംഘടനകൾ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമെന്നാണ് അറിയുന്നത്. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.
വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനപരിശോധനാ നല്‍കാം. ആ കാലയളവിന് ശേഷമേ സാധാരണ ഗതിയില്‍ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ. അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ് ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ട്. പൂജ അവധിക്കായി വെള്ളിയാഴ്ച കോടതി അടയ്ക്കുകയാണ്. 22 ന് ശേഷമായിരിക്കും ഇനി കോടതി തുറക്കുക.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2018 1:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല'യിൽ ആദ്യ പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയിൽ; നൽകിയത് എൻ.എസ്.എസ്