'ശബരിമല'യിൽ ഇന്ന് നിർണായക ചർച്ചകൾ

Last Updated:
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. പതിനെട്ടാം പടിയിലെ ക്രമീകരണങ്ങള്‍ അടക്കം ഉള്ളവ ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് യോഗവും ഇന്ന് ചേരും.
സമവായ നീക്കം പാളിയതിലൂടെ സമ്മര്‍ദ്ദത്തിലായ സര്‍ക്കാര്‍ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇന്ന് മുഖ്യമന്ത്രിയുമായി നടത്താനിരുന്ന ചര്‍ച്ച വേണ്ടെന്നുവച്ച തന്ത്രികുടുംബത്തിന്റെ നീക്കമാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കുന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഇതു മനസ്സിലാക്കിയാണ് സമവായത്തിനു സര്‍ക്കാര്‍ ശ്രമിച്ചത്. പക്ഷേ, എന്‍എസ്എസിന്റെ ഇടപെടലോട സമവായം അകന്നു.
advertisement
ഇന്ന് സുപ്രീംകോടതിയിലെത്തുന്ന റിവ്യൂ ഹര്‍ജിയുടെ തീരുമാനത്തിനു ശേഷം മതി സമവായ ചര്‍ച്ചയെന്നാണ് തന്ത്രികുടുംബത്തിന്റെ നിലപാട്. അതുവരെ കാത്തിരിക്കാനാണ് സര്‍ക്കാരിന്റെയും തീരുമാനം. ഒപ്പം സ്ത്രീ തീർത്ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികളും തുടരും. ഇതിനിടെയാണ് ബോര്‍ഡിലെ അഭിപ്രായ ഭിന്നതയും പുറത്തുവന്നത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയോടെ ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കും. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സ്ത്രീ തീർത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ബോര്‍ഡ് കോടതിയില്‍ സത്യവാങ്മൂലം നല്‍കും.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല'യിൽ ഇന്ന് നിർണായക ചർച്ചകൾ
Next Article
advertisement
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
  • ദിലീപിന്റെ സഹോദരി മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് സ്വകാര്യത ലംഘിച്ചതായി പോലീസിൽ പരാതി നൽകി

  • റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകി

  • ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി

View All
advertisement