advertisement

'തുളസിക്കതിർ നുള്ളിയെടുത്ത്...' രചിച്ച സഹദേവൻ പട്ടശേരിൽ അന്തരിച്ചു

Last Updated:

30 വർഷങ്ങൾക്ക് മുൻപാണ് ‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്ന് തുടങ്ങുന്ന ഗാനം സഹദേവൻ ഡയറിയിൽ കുറിച്ചത്

സഹദേവൻ‌ പട്ടശേരിൽ
സഹദേവൻ‌ പട്ടശേരിൽ
കൊല്ലം: 'തുളസിക്കതിർ നുള്ളിയെടുത്ത്.. കണ്ണനൊരു മാലയ്ക്കായ്.. ' എന്ന് തുടങ്ങുന്ന ശ്രീകൃഷ്ണ ഭക്തിഗാനത്തിന്റെ രചയിതാവ് സഹദേവൻ പട്ടശേരിൽ അന്തരിച്ചു. 89 വയസായിരുന്നു. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങൾ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാത്രി 8.30 ന് നടക്കും.
മരം കയറ്റത്തൊഴിലാളിയായിരുന്നു. 30 വർഷങ്ങൾക്ക് മുൻപാണ് ‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്ന് തുടങ്ങുന്ന ഗാനം സഹദേവൻ ഡയറിയിൽ കുറിച്ചത്. പാട്ട് പ്രശസ്തി നേടുകയും ഗാനമേളകളിലൂടെ ലക്ഷങ്ങൾ ഏറ്റുപാടുകയും ചെയ്തെങ്കിലും രചയിതാവ് ആരാണെന്ന് എന്ന് പുറംലോകം അറിഞ്ഞിരുന്നില്ല. ഒടുവിൽ 2020 ലെ ശ്രീകൃഷ്ണ ജയന്തി കാലത്താണ് രചയിതാവിനെ ലോകമറിഞ്ഞത്.
Summary: Sahadevan Pattasheril, the lyricist behind the evergreen Sree Krishna devotional song 'Thulasikkathir Nulliyeduthu... Kannanoru Malaykkai', has passed away. He was 89. A native of Edakkulangara in Thodiyoor, Karunagappally, he breathed his last following age-related ailments. The funeral will be held tonight at 8:30 PM. He penned the lyrics of 'Thulasikkathir Nulliyeduthu' in his diary nearly 30 years ago. Although the song became a massive hit and was performed at countless temple festivals and stages, the world remained unaware of its creator for decades.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തുളസിക്കതിർ നുള്ളിയെടുത്ത്...' രചിച്ച സഹദേവൻ പട്ടശേരിൽ അന്തരിച്ചു
Next Article
advertisement
മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് വയോധികൻ കൊന്നു
മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് വയോധികൻ കൊന്നു
  • ഗുജറാത്തിലെ ഗംഗ്ഡ ഗ്രാമത്തിൽ മകനെ രക്ഷിക്കാൻ വയോധികൻ കുന്തവും അരിവാളും ഉപയോഗിച്ചു

  • പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പിതാവിനും മകനും ഗുരുതരമായി പരിക്കേറ്റു, ആശുപത്രിയിൽ ചികിത്സയിലാണ്

  • വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുള്ളിപ്പുലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു

View All
advertisement