കുട്ടികൾക്ക് ക്രിസ്മസ് കാരളിന് ലഭിച്ച തുക കൊണ്ട് റോഡപകടമൊഴിവാക്കാൻ മിറർ; ഉദ്ഘാടകനായി സജി ചെറിയാൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
പ്രിയപ്പെട്ട സഖാവ് അങ്കിള്‍ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തിന്‍റെ പകർപ്പും സജി ചെറിയാന്‍ പങ്കു വെച്ചിട്ടുണ്ട്
ആലപ്പുഴ: വ്യത്യസ്തമായ ഉദ്ഘാടനം നിർവഹിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് എംഎല്‍എ സജി ചെറിയാന്‍. ആലപ്പുഴ ജില്ലയിലെ ചാങ്ങമലയില്‍ ക്രിസ്മസ് കരോളിന് പോയി കിട്ടിയ പണമുപയോഗിച്ച് കുട്ടികള്‍ നിർമിച്ച കോണ്‍വെക്‌സ് മിററിന്റെ ഉദ്ഘാടനമാണ് എംഎല്‍എയ്ക്ക് വ്യത്വസ്ത അനുഭവമായത്.
മിറർ ഉദ്ഘാടനം ചെയ്യാന്‍ സജി ചെറിയാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ കത്തയച്ചിരുന്നു. ഒരുപാട് ഉദ്ഘാടനങ്ങള്‍ക്ക് ക്ഷണിക്കപ്പെടാറുണ്ടെങ്കിലും ഇത്രയും കൗതുകകരവും സന്തോഷം നിറഞ്ഞതുമായ ഒരു ക്ഷണം ഈ അടുത്തിടെ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ഈ കത്ത് പങ്കുവെച്ചുകൊണ്ട് സജി ചെറിയാന്‍ കുറിച്ചത്. ഫെയ്സ്ബുക്കിലൂടെയാണ് എംഎൽഎ സന്തോഷം പങ്കുവെച്ചത്.
പ്രിയപ്പെട്ട സഖാവ് അങ്കിള്‍ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തിന്‍റെ പകർപ്പും സജി ചെറിയാന്‍ പങ്കു വെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2023 9:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുട്ടികൾക്ക് ക്രിസ്മസ് കാരളിന് ലഭിച്ച തുക കൊണ്ട് റോഡപകടമൊഴിവാക്കാൻ മിറർ; ഉദ്ഘാടകനായി സജി ചെറിയാൻ