'ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നും ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം' സലിം കുമാറിൻ്റെ ഒരു ഇത്
- Published by:user_57
- news18-malayalam
Last Updated:
മിത്ത് പരാമർശത്തിൽ പ്രതികരണവുമായി നടൻ സലിം കുമാർ
ഗണപതി എന്നത് ‘മിത്ത്’ (കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്ന സ്പീക്കർ ഷംസീറിന്റെ വിവാദ പരാമർശം കേരളത്തിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. പരാമർശത്തിൽ പ്രതിഷേധിച്ച് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുകയും ഗണപതി ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തുകയുമുണ്ടായി. സ്പീക്കർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നാമജപയാത്രയും നടത്തി.
സംഭവത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ‘ചിലർ പറയുമ്പോൾ വിവാദമാക്കുകയും മറ്റ് ചിലർ പറയുമ്പോൾ വിവാദമല്ലാതിരിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ആ നിലപാട് ശരിയല്ല. വിഷയം വിവാദമാണെങ്കിൽ അത് ആദ്യം തുടങ്ങിയത് സയൻസ് കോൺഗ്രസിൽ അല്ലേ. സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാകാൻ പാടില്ല. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും’ മന്ത്രി പറഞ്ഞു.
ഇപ്പോൾ ഈ വിഷയത്തിൽ നടൻ സലിം കുമാർ പ്രതികരണം രേഖപ്പെടുത്തിക്കഴിഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സലിം കുമാറിന്റെ വാക്കുകൾ. “മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..” എന്ന് സലിം കുമാർ കുറിച്ചു.
advertisement
Summary: Actor Salim Kumar, in a Facebook post, takes a dig at naming Devaswom Minister and Devaswom board after the controversial Ganapathi remark row. Speaker Shamseer calling Lord Ganesha a myth has sparked heated debate across believers
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Aug 03, 2023 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നും ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം' സലിം കുമാറിൻ്റെ ഒരു ഇത്







