'സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന പ്രസ്താവന'; മന്ത്രി സജി ചെറിയാനെതിരെ സമസ്ത
- Published by:Rajesh V
- news18-malayalam
Last Updated:
മന്ത്രിയുടെ പ്രതികരണം പാർട്ടി നിലപാടാണോ എന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കണം. ഉത്തരേന്ത്യയിൽ കേട്ട് കേൾവിയുള്ള മതപരമായ ധ്രുവീകരണമാണ് ലക്ഷ്യമെന്നും സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു
തിരുവനന്തപുരം: വിവാദപരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സമസ്ത. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നെന്നും അതിന് തുടക്കമിട്ടത് വെള്ളാപ്പള്ളി നടശനാണെന്നും അത് ബാലനിലൂടെ സജി ചെറിയാനിൽ എത്തിയെന്നും സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. കൂടാതെ, മന്ത്രിയുടെ പ്രതികരണം നാടിന്‍റെ സൗഹൃദാന്തരീക്ഷം തകർക്കുന്നതണെന്നും മതവും സമുദായവും നോക്കിയാണ് വോട്ടിംഗ് എന്ന പ്രസ്താവന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ്. മന്ത്രിയുടെ പ്രതികരണം പാർട്ടി നിലപാടാണോ എന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കണം. ഉത്തരേന്ത്യയിൽ കേട്ട് കേൾവിയുള്ള മതപരമായ ധ്രുവീകരണമാണ് ലക്ഷ്യമെന്നും സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു.
യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്ന സജി ചെറിയാന്‍റെ പരാമർശമാണ് വിവാദമായത്. ആ സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ല. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയവത്കരിക്കാനാണ് ശ്രമമെന്നാണ് മന്ത്രി പറഞ്ഞതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ന്യായീകരിച്ചു.
"നിങ്ങൾ കാസർഗോഡ് നഗരസഭ റിസൾട്ട് പരിശോധിച്ചാൽ മതി ആർക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതി. നിങ്ങളിത് ഉത്തർ പ്രദേശും മധ്യപ്രദേശുമാക്കാൻ നിൽക്കരുത്."- എന്നാണ് സജി ചെറിയാൻ പറഞ്ഞത്.
advertisement
Summary: Samastha has come out with sharp criticism against Minister Saji Cherian over his controversial remarks. Samastha leader Sathar Panthallur stated that there is a planned attempt at religious polarization ahead of the upcoming elections. He remarked that this trend was initiated by Vellappally Natesan and has now reached Saji Cherian through A.K. Balan. Furthermore, he added that the Minister’s reaction destroys the friendly atmosphere of the state. He noted that the statement claiming voting is done based on religion and community is something that "shames even the Sangh Parivar."
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 19, 2026 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന പ്രസ്താവന'; മന്ത്രി സജി ചെറിയാനെതിരെ സമസ്ത








