സനലിന്റേത് അപകട മരണമാക്കാന്‍ ശ്രമമെന്ന് ഭാര്യ; ക്രൈംബ്രാഞ്ചുമായി സഹകരിക്കില്ല
Last Updated:
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനലിന്റെ കൊലപാതകം അപകടമരണമാക്കാന്‍ ശ്രമം നടക്കുന്നെന്ന് ഭാര്യ വിജി. നീതി കിട്ടുംവരെ സമരം ചെയ്യുമെന്നും വിജി ന്യൂസ് 18 നോട് പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണവുമായി ഇനി സഹകരിക്കാനില്ലെന്നും വിജി പറയുന്നു. കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
സിബിഐ അന്വേഷണമാവശ്യപ്പെട്ട് തിങ്കളാഴ്ച തങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചിരുന്നു. സംഭവം നടന്നു അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിനെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഹരികുമാര്‍ കീഴടങ്ങുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇയാള്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
ഇതിനിടെ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഡി.ജി.പി ശിപാര്‍ശ ചെയ്തു. കുടുംബത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. കഴിഞ്ഞദിവസം പ്രതിയെ പിടികൂടുന്നതിന് മുമ്പ് ദൃക്സാക്ഷിയുടെ മൊഴിയെടുക്കാന്‍ പൊലീസുകാര്‍ എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
advertisement
നെയ്യാറ്റിൻകര കൊലപാതകം; പ്രതിയെക്കുറിച്ച് എംഎൽഎയ്ക്ക് അറിയാം: സെൽവരാജ്
നേരത്തെ സനലിനെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ അനീഷിന് ഭീഷണി കോളുകള്‍ വരുന്നതായി വാര്‍ത്ത പുറത്ത് വന്നിരുന്നു. പൊലീസിന്റെ വീഴ്ച തുറന്നുകാട്ടിയതിനു ശേഷം ഡ്രൈവര്‍ക്ക് ലഭിച്ചതു നൂറുകണക്കിനു ഭീഷണി കോളുകളാണ് വരുന്നത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളജിലേക്കു പോകുന്ന വഴി പൊലീസ് സ്റ്റേഷനിലേക്ക് ആംബുലന്‍സ് വഴിതിരിച്ചുവിട്ടുവെന്ന് അനീഷ് വ്യക്തമാക്കിയതു പൊലീസിനെ വെട്ടിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നു രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാവുകയും ചെയ്തു. സംഭവത്തിലെ പ്രധാന ദൃക്‌സാക്ഷിയായ ഹോട്ടല്‍ ഉടമ മാഹിനു നേരെയും കഴിഞ്ഞ ദിവസം വധഭീഷണി ഉയര്‍ന്നിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 11, 2018 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സനലിന്റേത് അപകട മരണമാക്കാന്‍ ശ്രമമെന്ന് ഭാര്യ; ക്രൈംബ്രാഞ്ചുമായി സഹകരിക്കില്ല