തിരുവനന്തപുരം: അധികാരം കൊണ്ട് അന്ധത ബാധിച്ച നേതാവാണ് താനെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി ജെ പി വക്താവ് സന്ദീപ് വാചസ്പതി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വാചസ്പതി ഈ ആരോപണം ഉന്നയിച്ചത്.
താൻ എല്ലാത്തിനും അതീതനാണെന്ന അഹംഭാവമാണ് പിണറായിയെ നയിക്കുന്നതെന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത പിണറായിയുടെ വെല്ലുവിളിയെന്നും സന്ദീപ് കുറ്റപ്പെടുത്തി.
'ലോൺ അടച്ചു പുരയിടത്തിന്റെ ആധാരം കൈപ്പറ്റിയാൽ അക്കൗണ്ടിൽ ബാക്കി ഒരു ലക്ഷത്തി പതിനായിരം രൂപ മാത്രം': 15 വർഷത്തെ നീക്കിയിരുപ്പ് വെളിപ്പെടുത്തി കെ ടി ജലീൽരോഗം സ്ഥിരീകരിച്ച് പത്താം ദിവസം ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ മാത്രമേ ഡിസ്ചാർജ് പാടുള്ളൂ എന്നാണ് കോവിഡ് പ്രോട്ടോക്കോൾ. പക്ഷേ, കോവിഡ് പോസിറ്റീവ് ആയി ഏഴാം ദിവസം മുഖ്യമന്ത്രിയെ ടെസ്റ്റ് നടത്തി ഡിസ്ചാർജ് ചെയ്തുവെന്നും സന്ദീപ് ആരോപിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ വാദം അനുസരിച്ച് മകൾ പോസിറ്റീവ് ആയ ആറാം തിയതി മുതൽ മുഖ്യമന്ത്രിയും പോസിറ്റീവ്/ നിരീക്ഷണത്തിൽ ആയിരുന്നുവെന്നും മാത്രവുമല്ല നാലാം തീയതി മുതൽ മുഖ്യമന്ത്രിക്ക് ജലദോഷം ഉണ്ടായിരുന്നെന്നും സന്ദീപ് പറയുന്നു. അങ്ങനെ എങ്കിൽ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ എങ്ങനെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ പോയതെന്നും സന്ദീപ് ചോദിക്കുന്നു.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്,'അധികാരം കൊണ്ട് അന്ധത ബാധിച്ച നേതാവാണ് താനെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നിയമങ്ങളോടും നിയന്ത്രണങ്ങളോടും ഇത്രയേറെ പുച്ഛമുള്ള ഒരു പൊതു പ്രവർത്തകൻ വേറെയില്ല. താൻ എല്ലാത്തിനും അതീതനാണെന്ന അഹംഭാവമാണ് പിണറായിയെ നയിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത പിണറായിയുടെ വെല്ലുവിളി.
രോഗം സ്ഥിരീകരിച്ച് 10ആം ദിവസം ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ മാത്രമേ ഡിസ്ചാർജ് പാടുള്ളൂ എന്നാണ് കോവിഡ് പ്രോട്ടോകോൾ. പക്ഷെ മുഖ്യമന്ത്രിയെ കോവിഡ് പോസിറ്റീവ് ആയി ഏഴാം ദിവസം ടെസ്റ്റ് നടത്തി ഡിസ്ചാർജ് ചെയ്തു. (കോവിഡ് പോസിറ്റീവ് ആയി മുഖ്യമന്ത്രി ആശുപത്രിയിൽ പ്രവേശിക്കുന്നത് ഏപ്രിൽ 8ന്. 17 നാണ് അടുത്ത ടെസ്റ്റ് നടത്തേണ്ടത്.) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ വാദം അനുസരിച്ച് മകൾ പോസിറ്റീവ് ആയ ആറാം തിയതി മുതൽ മുഖ്യമന്ത്രിയും പോസിറ്റീവ്/നിരീക്ഷണത്തിൽ ആയിരുന്നുവത്രെ. മാത്രവുമല്ല 4ആം തിയതി മുതൽ മുഖ്യമന്ത്രിക്ക് ജലദോഷം ഉണ്ടായിരുന്നു.
(പക്ഷെ ഔദ്യോഗിക വർത്താകുറിപ്പിലും ആശുപത്രി ബുള്ളറ്റിനിലും ഇതേ പറ്റി പരാമർശം ഇല്ലായിരുന്നു.) അങ്ങനെ എങ്കിൽ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ എങ്ങനെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ പോയത്????? ലക്ഷണം കണ്ട അന്ന് എന്തുകൊണ്ട് ടെസ്റ്റ് ചെയ്തില്ല. അതല്ല സൂപ്രണ്ട് പറയുന്നത് കള്ളമാണെങ്കിൽ എന്തിന് ഏഴാം ദിവസം മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്തു?. ഇതൊന്നും 'എനക്കറിയില്ല' എന്നാണ് നയം എങ്കിൽ എം. ശിവശങ്കരൻ പണ്ട് പറഞ്ഞത് വിശ്വസിക്കേണ്ടി വരും.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.