• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗവർണർ കാലത്തെ ശമ്പളമായ 31 ലക്ഷം രൂപയിൽ 30 ലക്ഷം രൂപയും കുമ്മനം രാജശേഖരൻ സംഭാവന ചെയ്തത് അനാഥർക്ക്: സന്ദീപ് വാര്യർ

ഗവർണർ കാലത്തെ ശമ്പളമായ 31 ലക്ഷം രൂപയിൽ 30 ലക്ഷം രൂപയും കുമ്മനം രാജശേഖരൻ സംഭാവന ചെയ്തത് അനാഥർക്ക്: സന്ദീപ് വാര്യർ

ശ്രീപത്മനാഭ ക്ഷേത്രത്തിൻ്റെ ഭരണ സമിതിയിലേക്ക് നിയമിക്കപ്പെട്ട കുമ്മനം രാജശേഖരനെ കൊതിക്കെറുവ് തീർക്കാനാണ് നട്ടാൽ കിളിർക്കാത്ത നുണയുമായി കള്ളക്കേസ് എടുത്തതെന്ന് സന്ദീപ് വാര്യർ

sandeep varrier-Kummanam

sandeep varrier-Kummanam

  • Share this:
    സാമ്പത്തിക തട്ടിപ്പിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ ആറന്മുള പൊലീസ് കേസ് എടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ശ്രീപത്മനാഭ ക്ഷേത്രത്തിൻ്റെ ഭരണ സമിതിയിലേക്ക് നിയമിക്കപ്പെട്ട കുമ്മനം രാജശേഖരനെ കൊതിക്കെറുവ് തീർക്കാനാണ് നട്ടാൽ കിളിർക്കാത്ത നുണയുമായി കള്ളക്കേസ് എടുത്തതെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.

    ഗവർണ്ണർ പദവിയിലിരുന്ന കേവലം ഒൻപത് മാസത്തെ ശമ്പളമായ മുപ്പത്തിയൊന്ന് ലക്ഷം രൂപയിൽ പദവി ഒഴിഞ്ഞപ്പോൾ ബാക്കിയായ മുപ്പത് ലക്ഷം രൂപയും അനാഥ ബാല്യങ്ങളെ സനാഥരാക്കാൻ സംഭാവന ചെയ്ത കുമ്മനത്തിൻറെ പേരിലാണോ അഴിമതി ആരോപിക്കാൻ ശ്രമിക്കുന്നതെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

    Also Read 'സാമ്പത്തിക തട്ടിപ്പ് കേസുമായി യാതൊരു ബന്ധവുമില്ല; നടക്കുന്നത് രാഷ്ട്രീയ നീക്കം': കുമ്മനം രാജശേഖരന്‍

    ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം

    ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ കണ്ണുനട്ടിരുന്ന പിണറായിക്ക് ലഭിച്ച അതി ശക്തമായ പ്രഹരമായിരുന്നു ശ്രീ.കുമ്മനം രാജേട്ടനെ ശ്രീപത്മനാഭ ക്ഷേത്രത്തിൻ്റെ ഭരണ സമിതിയിലേക്ക് നിയമിച്ചു കൊണ്ടുള്ള ഇന്നലത്തെ കേന്ദ്ര സർക്കാർ ഉത്തരവ്. അതിൻ്റെ കൊതിക്കെറുവ് തീർക്കാനാണ് രാജേട്ടനെതിരെ നട്ടാൽ കിളിർക്കാത്ത നുണയുമായി ഒരു കള്ളക്കേസ് എടുത്തിരിക്കുന്നത്.

    Also Read 'കുമ്മനം രാജശേഖരനെതിരെ കേസ്; ബിജെപിയെ തകര്‍ക്കാനുള‌ള ഗൂഢനീക്കത്തിന്‍റെ ഭാഗം': കെ.സുരേന്ദ്രന്‍

    കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയ നിസ്വാര്‍ത്ഥമായ പുണ്യ ജന്മമാണ് കുമ്മനം രാജേട്ടൻ. ഗവർണ്ണർ പദവിയിലിരുന്ന കേവലം ഒൻപത് മാസത്തെ ശമ്പളമായ മുപ്പത്തിയൊന്ന് ലക്ഷം രൂപയിൽ, പദവി ഒഴിഞ്ഞപ്പോൾ ബാക്കിയായ മുപ്പത് ലക്ഷം രൂപയും അനാഥ ബാല്യങ്ങളെ സനാഥരാക്കാൻ സംഭാവന ചെയ്ത ആ രാജേട്ടൻ്റെ പേരിലാണോ നിങ്ങൾ അഴിമതി ആരോപിക്കാൻ ശ്രമിക്കുന്നത്, പിണറായി സർക്കാരേ..?!!

    ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ കണ്ണുനട്ടിരുന്ന പിണറായിക്ക് ലഭിച്ച അതി ശക്തമായ പ്രഹരമായിരുന്നു ശ്രീ.കുമ്മനം...

    Posted by Sandeep.G.Varier on Thursday, October 22, 2020


    നടക്കില്ല. ക്യാപ്സൂളുകൾക്ക് പുതിയ വഴി തേടാനുള്ള ഈ ശ്രമം കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ പോലും പുശ്ചിച്ചു തള്ളും. രാജേട്ടൻ സ്ഥാപിച്ച ബാലാശ്രമം ഉള്ള ആറന്മുളയിൽ നിന്ന് തന്നെ കള്ളപ്പരാതി സൃഷ്ടിച്ചെടുത്ത് അതിന്മേൽ കേസെടുത്ത നിങ്ങളെ നിയമപരമായി നേരിട്ട് തന്നെ പരാജയപ്പെടുത്തും.
    Published by:user_49
    First published: