മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചുകൊന്ന കേസിലെ പ്രതി ശങ്കരനാരായണൻ വിടവാങ്ങി

Last Updated:

മകൾ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചുകൊന്നതിലൂടെ കേരളത്തിലാകെ ശ്രദ്ധിക്കപ്പെട്ട പേരാണ് ശങ്കരനാരായണന്റേത്

News18
News18
മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം സ്വവസതിയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 75 വയസായിരുന്നു. മകൾ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചുകൊന്നതിലൂടെ കേരളത്തിലാകെ ശ്രദ്ധിക്കപ്പെട്ട പേരാണ് ശങ്കരനാരായണന്റേത്.
2001 ഫെബ്രവരി 9ന് ഏഴാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണപ്രിയ സ്‌കൂൾ വിട്ടു വരുന്ന വഴി അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പിതാവ് ശങ്കരനാരായണൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് ശങ്കരനാരായണൻ പൊലീസിൽ കീഴടങ്ങി. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു.
advertisement
മൃതശരീരം വീണ്ടെടുക്കുന്നതിൽ പൊലീസിനു വീഴ്ച പറ്റിയെന്നും ക്രിമിനൽ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്നും കാണിച്ചാണ് കോടതി അന്ന് അദ്ദേഹത്തെ വെറുതെ വിട്ടത്.
രണ്ട് ആൺമക്കൾക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച ഏക മകളായ കൃഷ്ണപ്രിയ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ 37 വയസായേനെ. ശങ്കരനാരായണന്റെ തൊട്ടടുത്ത് തന്നെയായിരുന്നു പ്രതി മുഹമ്മദ് കോയയുടെയും വീട്. പ്രസാദ്, പ്രകാശ് എന്നിവരാണ് മക്കൾ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചുകൊന്ന കേസിലെ പ്രതി ശങ്കരനാരായണൻ വിടവാങ്ങി
Next Article
advertisement
'ശ്രീനിവാസനെപോലൊരു മഹാപ്രതിഭ മലയാളസിനിമയിലുണ്ടാകണമെങ്കില്‍ ദശാബ്ദങ്ങള്‍ കാത്തിരിക്കണം': രമേശ് ചെന്നിത്തല
'ശ്രീനിവാസനെപോലൊരു മഹാപ്രതിഭ മലയാളസിനിമയിലുണ്ടാകണമെങ്കില്‍ ദശാബ്ദങ്ങള്‍ കാത്തിരിക്കണം': രമേശ് ചെന്നിത്തല
  • ശ്രീനിവാസന്‍ മലയാള സിനിമയില്‍ നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്ന നിലയില്‍ അതുല്യപ്രതിഭയായിരുന്നു.

  • സാമൂഹ്യ വിമര്‍ശകനും ചലച്ചിത്രകാരനുമായ ശ്രീനിവാസന്‍ കേരളീയ സമൂഹത്തെ സിനിമയിലൂടെ വിമര്‍ശിച്ചു.

  • ഇതുപോലൊരു മഹാപ്രതിഭ വീണ്ടും മലയാളസിനിമയില്‍ ഉണ്ടാകണമെങ്കില്‍ ദശാബ്ദങ്ങള്‍ കാത്തിരിക്കണം.

View All
advertisement