പിണറായി രാജിവെയ്ക്കും വരെ പ്രതിഷേധമെന്ന് ശശികല
Last Updated:
തിരുവനന്തപുരം: ജനങ്ങളുടെ വികാരം ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷയും ശബരിമല കർമസമിതി നേതാവുമായ കെ പി ശശികല. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. മുഖ്യമന്ത്രി രാജി വെക്കുന്നതു വരെ ശബരിമല കർമസമിതി ആ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും ശശികല വ്യക്തമാക്കി.
നാളെ കേരളം മുഴുവൻ ഹർത്താലാണെന്നും ജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്നും ശശികല പറഞ്ഞു. കേരളത്തിൽ ഈ ഭരണം മാറുന്നതു വരെയുള്ള പ്രക്ഷോഭങ്ങളുടെ തുടക്കമാണ് നാളത്തെ ഹർത്താൽ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിയാം. എന്നാൽ, ഇതല്ലാതെ മറ്റൊരു വഴിയില്ലാത്തതു കൊണ്ട് ഞങ്ങൾ ഈ വഴി തന്നെ അവലംബിക്കുകയാണെന്നും ഇതൊരു തുടക്കമാണെന്നും ശശികല പറഞ്ഞു.
പാൽ, പത്രം, തീർത്ഥാടകർ, അടിയന്തര സാഹചര്യങ്ങൾ എന്നിവയെ ഈ ഹർത്താലിൽ നിന്ന് ഒഴിവാക്കുന്നതാണെന്നും അവർ അറിയിച്ചു. എല്ലാവരും ഹർത്താലുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സർക്കാരിന് ആചാരം ലംഘിക്കാൻ താൽപര്യമില്ല എന്നു പറയുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്തിരിക്കുകയാണ്. നവോത്ഥാന നായകനാകാൻ പിണറായി വിജയൻ ചമഞ്ഞെങ്കിൽ നവോത്ഥാന നായകരെ അപമാനിക്കുകയാണ് ചെയ്തത്.
advertisement
നവോത്ഥാന നായകൻമാരാരും ചതിയൻമാരും കള്ളൻമാരും ആയിരുന്നില്ല. അവരാരും നാടകം കളിച്ചിരുന്നവരല്ല. നേരെ വരാൻ ധൈര്യവും തന്‍റേടവും കാണിച്ചിട്ടുള്ള നവോത്ഥാന നായകൻമാരെ മാത്രമേ കേരളം കണ്ടിട്ടുള്ളൂ. ഇതുപോലെ ഒളിച്ചു കൂട്ടി കൊണ്ടു പോയി നിയമം ലംഘിക്കാൻ ആർക്കും ആകുമായിരുന്നു. ഇതാണോ നവോത്ഥാന നായകൻ എന്ന് ചിന്തിക്കേണ്ട വിധത്തിലാണ് പിണറായി പെരുമാറിയതെന്നും ശശികല പറഞ്ഞു.
advertisement
ചില പൊലീസ് ഓഫീസർമാർ ചിലരെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ കളിയായിരുന്നു ഇത്. വിശ്വാസമില്ലാത്തവർക്ക് ആചാരം ലംഘിക്കാൻ അവസരം ഒരുക്കി കൊടുക്കാൻ മുഖ്യമന്ത്രിയും പൊലീസും തയ്യാറായി. മാവോവാദികളായ രണ്ട് യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ എല്ലാവിധ നാടകവും കളിച്ച് തയ്യാറായി. നാളെ ഏതെങ്കിലും മാവോവാദികൾക്ക് ക്ഷേത്രങ്ങൾ തകർക്കണമെന്ന് ആഗ്രഹമുണ്ടായാൽ
ഇതുപോലെ എല്ലാ ഒത്താശയും ചെയ്തു കൊടുത്ത് ക്ഷേത്രം തകർപ്പിക്കുമെന്നും ശശികല ആരോപിച്ചു.
കോട്ടയം എസ് പി, പത്തനംതിട്ട എസ് പി എന്നിവരുടെ ഉദ്ദേശ്യമെന്തെന്ന് ന്യായമായും അന്വേഷിക്കേണ്ടതാണെന്നും അവർ പറഞ്ഞു. ശങ്കർദാസ് എന്ന ദേവസ്വം ബോർഡ് മെമ്പറുടെ മകനാണ് കോട്ടയം എസ് പി. അച്ഛനും മകനും ചേർന്ന് ശബരിമല ക്ഷേത്രം തകർക്കുക എന്ന ദുരുദ്ദേശ്യം ഇവിടുണ്ടോ എന്നും ശശികല ചോദിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2019 2:59 PM IST