സംസ്ഥാനത്തെ ഐടിഐകളിൽ 2 ദിവസം ആർത്തവ അവധി; ഒപ്പം ശനിയാഴ്ചയും അവധി
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇതുമൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഷിഫ്റ്റുകൾ പുനർനിശ്ചയിക്കും
സംസ്ഥാനത്തെ ഐടിഐകളിൽ ശനിയാഴ്ച അവധിയും ആർത്തവ അവധിയും പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. മാസത്തിൽ രണ്ടു ദിവസമാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധി അനുവദിച്ചിരിക്കുന്നത്. ഐടിഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനും സർക്കാർ തീരുമാനിച്ചു.
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നത്. ഇതുമൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഷിഫ്റ്റുകൾ പുനർനിശ്ചയിക്കും.
ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാമത്തേത് രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 വരെയാണ്. ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവയ്ക്കായും മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഈ ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 28, 2024 8:57 PM IST