'ബിജെപി ആക്കിയാലും കുഴപ്പമില്ല; സവർക്കർ ദേശീയത ഊട്ടിയുറപ്പിച്ച നേതാവ്'; സിപിഐ ലോക്കൽ സെക്രട്ടറി
- Published by:Nandu Krishnan
- news18-malayalam
Last Updated:
സ്വാതന്ത്ര്യസമരത്തിനായി കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കര്‍ എന്നും സിപിഐ നേതാവ് പറഞ്ഞു
സ്വാതന്ത്യ സമരത്തിൽ സവര്‍ക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും സവർക്കർ ദേശീയത ഊട്ടിയുറപ്പിച്ച നേതാവാണെന്നും വാഴ്ത്തി സിപിഐ ലോക്കൽ സെക്രട്ടറി. സവർക്കറെ വാഴ്ത്തി സിപിഐ ആലപ്പുഴ വെണ്മണി ലോക്കല്‍ സെക്രട്ടറി ശുഹൈബ് മുഹമ്മദ് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'കിഴക്കെ ആല്‍മുക്ക്' എന്ന പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയ്ക്കിടെയാണ് സിപിഐ നേതാവ് സവര്‍ക്കറെ വാഴ്ത്തി സംസാരിച്ചത്.
'ചരിത്ര വിദ്യാർഥികൾക്കൊന്നും ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ സവർക്കർ നടത്തിയ പോരാട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കാനൊന്നും പറ്റില്ല.ഹിന്ദുത്വ തീവ്ര നിലപാടുള്ള ഒരു പ്രസ്ഥാനത്തിന് രൂപം കൊടുത്തതിന് മുൻപുള്ള ഒരു സവർക്കർ ഇവിടെ ജീവിച്ചിരുന്നു. ആ സവർക്കർ ഒരു നിരീശ്വര വാദിയായിരുന്നു. സവർക്കർ അനുഭവിച്ച ത്യാഗങ്ങളൊന്നും ഈ പറയുന്ന കോൺഗ്രസിലെ നേതാക്കൾ അനുഭവിച്ചിട്ടില്ല. അതിനിന് എന്നെ ബിജെപി ആക്കിയാലും കുഴപ്പമില്ല. ജയിലില്‍ കിടന്ന് പീഠത്തില്‍കെട്ടിയുള്ള അടി, ഇടി, തൊഴിയെല്ലാം കൊണ്ടിട്ട് അവിടുത്തെ ജയിലറയ്ക്കുള്ളില്‍ കിടന്ന ആളുകളില്‍ ദേശീയത ഊട്ടിയുറപ്പിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തിന് തയ്യാറാക്കിയിട്ടുണ്ട്. 14 വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ക്കിടന്നു. സവര്‍ക്കര്‍ മോശമൊന്നുമല്ല. സ്വാതന്ത്ര്യസമരത്തിനായി കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കര്‍'- എന്നാണ് സിപിഐ വെണ്‍മണി ലോക്കല്‍ സെക്രട്ടറി ശുഹൈബ് മുഹമ്മദ് പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
August 17, 2025 5:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിജെപി ആക്കിയാലും കുഴപ്പമില്ല; സവർക്കർ ദേശീയത ഊട്ടിയുറപ്പിച്ച നേതാവ്'; സിപിഐ ലോക്കൽ സെക്രട്ടറി