ഇന്ത്യയിലെ ക്രിസ്ത്യാനികൾ യൂറോപ്പിലേക്ക് പോണോ? ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി ബിഷപ്പ്

Last Updated:

ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും എതിരെ നടന്ന ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

News18
News18
ഇന്ത്യയിലെ ക്രിസ്ത്യാനികൾ യൂറോപ്പിലേക്ക് പോകണോ എന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും എതിരെ നടന്ന ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യൻ പ്രവർത്തകർക്കു നേരെ ആക്രമണം തുടരുകയാണ്. പാക്കിസ്ഥാനിൽ ന്യൂനപക്ഷ ആക്രമണം നടക്കുന്നെന്ന് പറഞ്ഞ് കേന്ദ്രം നിർമിച്ച ഹിന്ദുക്കൾക്ക് പൗരത്വം നൽകി എന്നും അദ്ദേഹം പറഞ്ഞു.
സൗരവേലി വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സാരിവേലി കെട്ടിയാണ് പ്രതിഷേധം നടത്തിയത്.‌‌‌‌
ഉദ്ഘാടന പ്രസംഗത്തിനിടെ വനംമന്ത്രി എ കെ ശശീന്ദ്രനെതിരെയും ബിഷപ്പ് രൂക്ഷമായ വിമർശനമുന്നയിച്ചു. വനംവകുപ്പിനെതിരെ ക്വിറ്റ് വനം വകുപ്പ് സമരം നടത്തുമെന്നും ബിഷപ്പ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇന്ത്യയിലെ ക്രിസ്ത്യാനികൾ യൂറോപ്പിലേക്ക് പോണോ? ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി ബിഷപ്പ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement