Other Side of Online Class: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി

Last Updated:

Other Side of Online Class: വീട്ടിലെ ടിവി കേടായി. സ്മാർട്ട് ഫോണുമില്ലായിരുന്നു.

മലപ്പുറത്ത് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണെന്ന് വീട്ടുകാർ. മലപ്പുറം ഇരിമ്പിളിയം തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍ ഷീബ ദമ്പതികളുടെ മകള്‍ ദേവികയെയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയാണ് മരണപ്പെട്ട ദേവിക.
വീട്ടിലെ ടിവി കേട് വന്നിരുന്നു എന്നും സ്മാർട്ട് ഫോൺ ഉണ്ടായിരുന്നില്ല എന്നും അച്ഛൻ ബാലകൃഷ്ണൻ പറഞ്ഞു. പഠിക്കാൻ മിടുക്കിയായ ദേവിക ഇന്നലെ രാവിലെ മുതൽ സങ്കടത്തിൽ ആയിരുന്നു. ഈ പ്രശ്നങ്ങൾ ആരും അറിഞ്ഞിരുന്നില്ല എന്ന് പ്രദേശ വാസികളും പറയുന്നു.
advertisement
തിങ്കളാഴ്ച വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Other Side of Online Class: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി
Next Article
advertisement
സൈബർ തട്ടിപ്പ് തടയാൻ  പുതിയ വിലാസവുമായി ബാങ്കുകൾ
സൈബർ തട്ടിപ്പ് തടയാൻ പുതിയ വിലാസവുമായി ബാങ്കുകൾ
  • രാജ്യത്തെ എല്ലാ ബാങ്കുകൾക്കും പുതിയ bank.in വെബ്സൈറ്റ് വിലാസം പ്രാബല്യത്തിലാക്കി സൈബർ തട്ടിപ്പ് തടയും.

  • പഴയ വെബ്സൈറ്റ് വിലാസം നൽകിയാലും ഓട്ടോമാറ്റിക്കായി പുതിയ bank.in വിലാസത്തിലേക്ക് തിരിച്ചുവിടും.

  • സൈബർ സുരക്ഷ ഉറപ്പാക്കാനും ഉപഭോക്തൃവിശ്വാസം വർധിപ്പിക്കാനുമുള്ള ആർ.ബി.ഐയുടെ പുതിയ നീക്കമാണിത്.

View All
advertisement