ആലപ്പുഴയിൽ നായയുടെ കടിയേറ്റ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; പേവിഷബാധയേറ്റെന്ന് സംശയം
- Published by:Rajesh V
- news18-malayalam
Last Updated:
ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു കുട്ടിക്ക് വളർത്തുനായയുടെ കടിയേറ്റത്.
ആലപ്പുഴ: നായയുടെ കടിയേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ കരുമാടി സ്വദേശി സൂരജാണ് മരിച്ചത്. ഒന്നരമാസം മുൻപാണ് സൂരജിന് കടിയേറ്റത്. ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു സൂരജിന് വളർത്തുനായയുടെ കടിയേറ്റത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. പേവിഷ ബാധയേറ്റാണ് മരണമെന്നാണ് സംശയം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
May 09, 2025 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയിൽ നായയുടെ കടിയേറ്റ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; പേവിഷബാധയേറ്റെന്ന് സംശയം


