Christmas Holidays| ഓണത്തിന് പിന്നാലെ ക്രിസ്മസിനും 10 ദിവസം അവധിയില്ല

Last Updated:

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണത്തിനും 9 ദിവസം മാത്രമാണ് അവധി നൽകിയത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ക്രിസ്മസിനും 10 ദിവസം അവധി കിട്ടില്ല. പകരം 9 ദിവസത്തെ അവധി മാത്രമാണ് ലഭിക്കുക. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണത്തിനും 9 ദിവസം മാത്രമാണ് അവധി നൽകിയത്. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ അധ്യയന വർഷത്തെ ക്രിസ്‌മസ് പരീക്ഷയുടെ ടൈം ടേബിൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗത്തിന് ഡിസംബർ 11 മുതൽ 19 വരെയാണ് ക്രിസ്‌മസ് പരീക്ഷ. പരീക്ഷകൾ പൂർത്തിയാക്കി 21 നാണ് സ്കൂളുകൾ ക്രിസ്‌മസ് അവധിക്കായി അടയ്ക്കുക. മേൽപ്പറഞ്ഞ പരീക്ഷാ ദിവസങ്ങളിൽ സർക്കാർ ഏതെങ്കിലും സാഹചര്യത്തിൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നേ ദിവസത്തെ പരീക്ഷ ഡിസംബർ 20ന് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.
ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബർ 30ന് സ്‌കൂളുകൾ തുറക്കും. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്‌മസ് അവധി ദിനങ്ങൾ ഏതെല്ലാമെന്ന് നേരത്തെതന്നെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷവും 9 ദിവസമാണ് ക്രിസ്മസ് അവധി ലഭിച്ചത്. അതിന് മുൻപുള്ള വർഷങ്ങളിൽ കൃത്യമായി 10 ദിവസം ഓണം, ക്രിസ്‌മസ് അവധി ലഭിച്ചിരുന്നു.
advertisement
വിദ്യാഭ്യാസ കലണ്ടറിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്കൂൾ അവധിയെയും ബാധിക്കുന്നത്. ക​ഴി​ഞ്ഞ വ​ർ​ഷം 210 അ​ധ്യ​യ​ന​ദി​നം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​ല​ണ്ട​ർ​ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് പരി​ഗണിച്ച് ഇക്കൊല്ലം അ​ധ്യ​യ​ന​ദി​നം 205 ആക്കി കുറച്ചിരുന്നു. ഇതിനെതിരെയും അധ്യാപക സംഘടനകൾ അതിർപ്പ് അറിയിച്ചിരുന്നു.
കേരള സർവകലാശാല കോളേജുകളിലെ അവധി
കേരള സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളും ക്രിസ്മസ് അവധിയുടെ ഭാ​ഗമായി ഈ മാസം 19ന് അടയ്ക്കും. ശേഷം ഡിസംബർ 30ന് തുറക്കും. സർവകലാശാല പഠനവിഭാഗങ്ങൾ 23ന് വൈകീട്ട് അടച്ച് ജനുവരി 3ന് തുറക്കും. ക്രിസ്മസ് അവധിയെ തുടർന്ന് കേരള സർവകലാശാല 31ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി സർവകലാശാലയുടെ ഔദ്യോ​ഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Christmas Holidays| ഓണത്തിന് പിന്നാലെ ക്രിസ്മസിനും 10 ദിവസം അവധിയില്ല
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement